എറണാകുളം : കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ അവസരോചിതമായി ഇടപെട്ട കണ്ടക്‌ടർക്ക് അഭിനന്ദന പ്രവാഹം. യാത്രക്കാരനായ സവാദ് നഗ്നത പ്രദർശനം നടത്തിയെന്ന് യുവതി ആരോപിച്ചതോടെ പൊലീസ് സ്റ്റേഷനിലേക്ക് പോകാമെന്ന് തീരുമാനമെടുത്തത് കണ്ടക്‌ടറായ കെ കെ പ്രദീപായിരുന്നു. ഇതേ ബസിലെ യാത്രക്കാർ ആരും തന്നെ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ലെങ്കിലും സധൈര്യം തന്‍റെ ഉത്തരവാദിത്വം നിർവഹിച്ച പ്രദീപിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിരവധി പേര്‍.
സമൂഹ മാധ്യമങ്ങളിലൂടെയും നിരവധി പേരാണ് പ്രദീപിനെ പ്രശംസിക്കുന്നത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർ ഈ സംഭവത്തിൽ വേണ്ട രീതിയിൽ ഇടപെടുകയും പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു. അതേസമയം, ഇതേ ബസിലെ മറ്റ് യാത്രക്കാർ ആരും ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയിൽ അത്താണിയിൽ വച്ചാണ് യാത്രക്കാരിയായ പെൺകുട്ടി ശബ്‌ദമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് പ്രദിപ് പറഞ്ഞു. തനിക്കെതിരെ സഹ യാത്രക്കാരൻ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയാണ് അവർ ഉന്നയിച്ചതെന്ന് പ്രദീപ് പറഞ്ഞു.
എന്നാൽ അയാൾ ഇത് നിഷേധിച്ചങ്കിലും പൊലീസിന് പരാതി കൈമാറുന്നതാണ് ഉചിതമെന്ന് തോന്നി. ഇതിനായി ബസ് നിർത്തിയപ്പോൾ തന്നെ മറികടന്ന് ഓടിയെങ്കിലും ഡ്രൈവറുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്ന് പ്രദീപ് വ്യക്തമാക്കി.
യുവതിക്ക് നേരെ നഗ്നത പ്രദർശനവും സ്വയം ഭോഗവും : ബുധനാഴ്‌ച രാവിലെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശേരിക്ക് സമീപത്ത് വച്ചായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവ് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനവും ലൈഗികാതിക്രമവും നടത്തിയത്. പ്രതി പെൺകുട്ടിയെ സ്‌പർശിക്കുകയും അവരുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്യുകയും ചെയ്‌തു എന്നായിരുന്നു ആരോപണം.
അങ്കമാലിയില്‍ വച്ചാണ് സവാദ് ബസില്‍ കയറിയത്. തുടർന്ന് സീറ്റിൽ പെൺകുട്ടിക്ക് തൊട്ടടുത്ത് ഇരിക്കുകയും പരിചയപ്പെടുകയും ചെയ്‌തു. തുടർന്നായിരുന്നു ഇയാൾ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത്. ഇതേ തുടർന്ന് പെൺകുട്ടി പ്രതികരിക്കുകയും സംഭവത്തിന്‍റെ വീഡിയോ എടുക്കുകയും ചെയ്‌തു. കണ്ടക്‌ടർ വിഷയത്തിൽ ഇടപെടുകയും പരാതിയുണ്ടെങ്കിൽ പൊലീസിൽ അറിയിക്കാമെന്ന് പറയുകയും ചെയ്‌തതോടെ പെൺകുട്ടി പരാതി നൽകാൻ തയ്യാറാവുകയായിരുന്നു.
പൊലീസില്‍ വിവരം അറിയിക്കുന്നതിനായി ബസ് നിര്‍ത്തിയതോടെ പ്രതി സവാദ് കണ്ടക്‌ടറെ തള്ളി മാറ്റി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ പിന്നീട് എയര്‍പോര്‍ട്ട് സിഗ്നലില്‍ വച്ച് ബസ് കണ്ടക്‌ടറും ഡ്രൈവറും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതിയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പെൺകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇയാളിൽ നിന്നും സമാനമായ അനുഭവമുണ്ടായ നിരവധി പെൺകുട്ടികൾ ഉണ്ടെന്ന വിവരം ലഭിച്ചതായാണ് പരാതിക്കാരിയായ പെൺകുട്ടി അറിയിച്ചത്.
Also Read : കെഎസ്ആര്‍ടിസി ബസില്‍ അടുത്തിരുന്ന് യുവതിയോട് മോശം പെരുമാറ്റവും സ്വയംഭോഗവും ; യുവാവ് അറസ്റ്റില്‍