ETV Bharat / state

ആയിരം മാസങ്ങളുടെ പുണ്യവുമായി ഇന്ന് ഇരുപത്തിയേഴാം രാവ്

വിശുദ്ധ റമദാനിലെ ഇരുപത്തിയാറ് ദിനങ്ങൾ പിന്നിട്ട് ഇരുപത്തിയേഴാം രാവിലേക്ക് പ്രവേശിക്കുകയാണ് വിശ്വാസികൾ

കൊച്ചി  വിശുദ്ധ റമദാൻ  ramadan_lailathul _quadar  ramadan
ആയിരം മാസങ്ങളുടെ പുണ്യവുമായി ഇന്ന് ഇരുപത്തിയേഴാം രാവ്
author img

By

Published : May 19, 2020, 8:42 PM IST

കൊച്ചി: വിശുദ്ധ റമദാനിലെ ഇരുപത്തിയാറ് ദിനങ്ങൾ പിന്നിട്ട് ഇരുപത്തിയേഴാം രാവിലേക്ക് പ്രവേശിക്കുകയാണ് വിശ്വാസികൾ. വ്രത വിശുദ്ധിയുടെ ദിന രാത്രികളിൽ ഏറ്റവും പുണ്യമേറിയത് ഇരുപത്തിയേഴാം രാവിനാണന്നാണ് ഇസ്ലാമിക വിശ്വാസം. ഇന്നത്തെ രാത്രി ഇരുപത്തിയേഴാം രാവിന്‍റെ പുണ്യം തേടി വിശ്വാസികൾ പ്രാർഥനാ നിരതരാവും. നേരം പുലരുവോളമുള്ള പ്രാർഥന ചടങ്ങുകളാണ് വീടുകൾ തോറും നടക്കുക. ലൈലത്തുൽ ഖദ്ർ അഥവാ നിർണയ രാവിന് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് ഇന്നത്തെ രാത്രിക്കാണ്.

ലൈലത്തുൽ ഖദ്ർ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന മുഹൂർത്തമാണ്. ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ ഈ രാത്രി റമദാനിലെ ഏതു രാത്രിയാണന്ന് വ്യക്തമാക്കപെട്ടിട്ടില്ല. റമദാനിലെ അവസാന പത്തു ദിനങ്ങളിലെ ഒറ്റയിട്ട രാവുകളിൽ പ്രതീക്ഷിക്കണമെന്നാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്. ഇതിൽ തന്നെ കൂടുതൽ സാധ്യത റമദാൻ ഇരുപത്തിയേഴാം രാവിനാണ് കൽപിച്ചത്. ഇതു തന്നെയാണ് റമദാൻ ഇരുപത്തിയേഴാ രാവിന് വിശ്വസികൾ അമിത പ്രാധാന്യം നൽകുന്നതിന്‍റെ കാരണം. റമദാൻ മാസത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടുവെന്നതാണ്. ഖുർആൻ അവതരണത്തിന്‍റെ വാർഷികാഘോഷം കൂടിയാണ് റമദാൻ മാസം.

ലൈലത്തുൽ ഖദ്ർ രാത്രിയിലാണ് ഖുർആന്‍റെ അവതരണമെന്ന്‌ ഖുർആൻ സൂക്തങ്ങളിലും പരാമർശിക്കുന്നുണ്ട്. ഈ പുണ്യയേറിയ രാത്രിയിൽ നന്മയിൽ മുഴുകി ആത്മീയ വിജയം നേടാനുള്ള പ്രാർഥനയിലാണ് ഒരോ വിശ്വാസികളും സജീവമാകുന്നത്. സാധാരണ റമദാൻ ഇരുപത്തിയേഴാം രാവ് ജനലക്ഷങ്ങൾ ഒത്തുചേരുന്ന പ്രാർഥനാ സംഗമങ്ങളും പള്ളികളിൽ പ്രത്യേക പ്രാർഥനകളും നടക്കാറുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഇത്തവണ പള്ളികൾ അടഞ്ഞുകിടക്കുകയും ജനങ്ങൾ ഒത്തുകൂടുന്നതിന് വിലക്കുമുള്ളതിനാൽ ഓൺലൈൻ വഴി നടക്കുന്ന പ്രാർഥനാ സദസുകളിലാണ് വിശ്വാസികൾ പങ്കെടുക്കുക. റമദാൻ ഇരുപത്തിയേഴ് പിന്നിടുന്നതോടെ വിശ്വാസികൾ ഈദ് ആഘോഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങും. ഇത്തവണ ആലോഷങ്ങൾ ഏറ്റവും ലളിതമായിരിക്കണമെന്നാണ് മത നേതാക്കൾ വിശ്വാസികൾക്ക് നൽകിയ നിർദ്ദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.