ETV Bharat / state

'ഗൂഢാലോചനക്കേസുകള്‍ റദ്ദാക്കണം' ; സ്വപ്നയുടെ ഹര്‍ജി അടുത്തയാഴ്‌ചത്തേക്ക് മാറ്റി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍ ; തെളിവുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

quashing of cases against Swapna Suresh  government sought time to express stand  quashing of Palakkad and Thiruvananthapuram cases  ഗൂഢാലോചനാ കേസുകള്‍ റദ്ദാക്കണം  സ്വപ്നയുടെ ഹര്‍ജി ഹൈകോടതി അടുത്ത ആഴ്ച പരിഗണിക്കും  സ്വപ്ന സുരേഷ് നൽകിയ ഹർജി  മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകൾ
ഗൂഢാലോചനാ കേസുകള്‍ റദ്ദാക്കണം; സ്വപ്നയുടെ ഹര്‍ജി ഹൈകോടതി അടുത്ത ആഴ്ച പരിഗണിക്കും
author img

By

Published : Jul 11, 2022, 7:51 PM IST

എറണാകുളം : പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജികളിൽ നിലപാടറിയിക്കാൻ സർക്കാർ സാവകാശം തേടി. ഇതേതുടര്‍ന്ന് ഹർജികൾ ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയെന്നാണ് സർക്കാർ വാദം.

ക്രിമിനൽ ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് സ്വപ്ന നടത്തിയത്.

പൊലീസിനോ മറ്റ് ഏജൻസികൾക്കെതിരെയോ പരാതി ഉണ്ടായിരുന്നെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു. അതിന് പകരം രഹസ്യമൊഴി നൽകുകയാണ് ചെയ്തത്. ഇതിന്റെ പിന്നിൽ വിവാദം സൃഷ്ടിക്കലായിരുന്നു സ്വപ്നയുടെ ലക്ഷ്യമെന്നും സർക്കാർ വാദിച്ചു.

Also Read: ലൈഫ്‌ മിഷന്‍ ക്രമക്കേട്: സ്വപ്‌ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യുന്നു

എന്നാൽ രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമാണ് കേസെന്ന് സ്വപ്നയുടെ അഭിഭാഷകനും കോടതിയിൽ വാദമുയർത്തി. തിരുവനന്തപുരത്ത് കെ ടി ജലീലിന്‍റെ പരാതിയിന്മേലെടുത്ത ഗൂഢാലോചനക്കേസും, പാലക്കാട്ട് സിപിഎം നേതാവ് സി പി പ്രമോദിന്‍റെ പരാതിയിന്മേലെടുത്ത കലാപശ്രമക്കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജികളാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ പരിഗണനയിലുള്ളത്.

ഹർജികൾ ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യലിന്‍റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് സ്വപ്ന കഴിഞ്ഞ ദിവസം ഉപഹർജിയും സമർപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.