ETV Bharat / state

'ഗേറ്റ് പൂട്ടിയിട്ടു', ബ്ലാസ്‌റ്റേഴ്‌സിന്‍റെ സെലക്ഷന്‍ ട്രയല്‍സ്‌ തടഞ്ഞതായി പരാതി - kerala blasters under 17 selection trials

സെലക്ഷൻ ട്രയൽസ് നടക്കുമെന്ന് അറിയിച്ച മൈതാനം പൂട്ടി ജില്ല സ്പോർട്‌സ് കൗൺസിൽ. കരാർ പ്രകാരമുള്ള വാടക നല്‍കാത്തതിനാലാണ് മൈതാനം തുറന്ന് നൽകാത്തതെന്ന് പി വി ശ്രീനിജൻ എംഎൽഎ.

കേരള ബ്ലാസ്‌റ്റേഴ്‌സ്  കേരള ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ്‌  കേരള ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ്‌ തടഞ്ഞു  കേരള ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷൻ പി വി ശ്രീനിജൻ  പി വി ശ്രീനിജൻ  പി വി ശ്രീനിജൻ എംഎൽഎ കേരള ബ്ലാസ്റ്റേഴ്‌സ്  pv srinijan mla  kerala blasters selection camp  pv srinijan mls locked the gate of ground  panampilly nagar kerala blasters selection  കേരള ബ്ലാസ്റ്റേഴ് അണ്ടര്‍ 17 സെലക്ഷന്‍  kerala blasters under 17 selection trials
കേരള ബ്ലാസ്‌റ്റേഴ്‌സ്
author img

By

Published : May 22, 2023, 1:49 PM IST

Updated : May 22, 2023, 4:18 PM IST

സർക്കാർ ഇടപെട്ട് മൈതാനം തുറന്നുകൊടുത്തു

എറണാകുളം : കേരള ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ്‌ തടഞ്ഞതായി പരാതി. സംഭവം വിവാദമായതോടെ സർക്കാർ ഇടപെടുകയും പൂട്ടിയ മൈതാനം തുറന്ന് നൽകുകയും ചെയ്‌തു. കേരള ബ്ലാസ്റ്റേഴ്‌സ്‌ അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍സിൽ പങ്കെടുക്കുന്നതിനായാണ് രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളും രക്ഷിതാക്കളും കൊച്ചി പനമ്പിള്ളി നഗറിലെത്തിയത്.

എന്നാൽ, സെലക്ഷൻ ട്രയൽസ് നടക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ച പനമ്പിള്ളി നഗറിലെ ജില്ല സ്പോർട്‌സ് കൗൺസിൽ മൈതാനം അടഞ്ഞ് കിടക്കുകയായിരുന്നു. ഇതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് എത്തിയ കുട്ടികൾ മൈതാനത്തിൽ കയറാനാകാതെ ഗേറ്റിന് പുറത്ത് നിന്നു. സെലക്ഷൻ നടത്തുമെന്ന് അറിയിച്ച ബ്ലാസ്റ്റേഴ്‌സ് അധികൃതരും ആദ്യഘട്ടത്തിൽ എത്തിയില്ല.

സെലക്ഷനിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് അറിയാതെ കുട്ടികളും, രക്ഷിതാക്കളും മണിക്കൂറുകളോളം ആശങ്കയിലായി. സംഭവം വാർത്തയായതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബ്ലാസ്റ്റേഴ്‌സ് കരാർ പ്രകാരമുള്ള വാടക നല്‍കിയില്ലെന്നും അതിനാലാണ് മൈതാനം തുറന്ന് നൽകാത്തത് എന്നും വിശദീകരിച്ച് പി വി ശ്രീനിജന്‍ എംഎല്‍എ രംഗത്തെത്തി. ഇത്തരമൊരു പരിശീലനം ഉള്ളതായി തങ്ങളെ അറിയിച്ചിട്ടില്ല. കുട്ടികളെ എത്തിച്ച് തങ്ങളെ സമ്മർദത്തിലാക്കുകയാണെന്നും എംഎൽഎ ആരോപിച്ചു.

എട്ട് മാസത്തെ മുഴുവൻ തുകയാണ് കുടിശ്ശികയായുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് പലതവണ കത്ത് നൽകിയതാണന്നും പി വി ശ്രീനിജൻ എംഎൽഎ പറഞ്ഞു. എന്നാൽ, ഇതിന് പിന്നാലെ എംഎൽഎയുടെ വാദങ്ങൾ തള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് യു. ഷറഫലി രംഗത്തെത്തി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബ്ലാസ്‌റ്റേഴ്‌സ് യാതൊരു വാടക കുടിശ്ശികയും വരുത്തിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതോടെയാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി തന്നെ വിഷയത്തിൽ ഇടപ്പെട്ട് മൈതാനം തുറന്ന് കൊടുക്കാൻ നിർദേശം നൽകിയത്. തുടർന്ന് കുട്ടികൾ സെലക്ഷൻ ട്രയലിനായി മൈതാനത്തിൽ പ്രവേശിച്ചു. അതേസമയം, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്‍റ് കൂടിയായ പി വി ശ്രീനിജൻ കുട്ടികളെ പെരുവഴിയിലാക്കി മൈതാനം പൂട്ടിയിട്ടതും, ഇതിന് ന്യായീകരണമായി പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്നും സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് അറിയിച്ചതും പുതിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

മന്ത്രിയുടെ പരാമര്‍ശം, വിവാദത്തിൽ മുങ്ങിയ കാര്യവട്ടത്തെ കളി : കഴിഞ്ഞ ജനുവരി 15നാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരം പകുതിയിലേറെ കാലിയായ കസേരകള്‍ക്ക് മുന്‍പിൽ നടന്നത്. ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക മന്ത്രി വി അബ്‌ദുറഹിമാന്‍ നടത്തിയ പരാമര്‍ശം വിവാദമായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു സംഭവം. കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിന് വിനോദ നികുതി കൂട്ടിയതിനെ ന്യായീകരിച്ച് മന്ത്രി നടത്തിയ പരാമർശമാണ് വിവാദമായത്. 'പട്ടിണിക്കാര്‍ കളി കാണാന്‍ വരേണ്ട' എന്നായിരുന്നു മന്ത്രി പറഞ്ഞത്.

ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പരമാവധി 55,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനെത്തിയത് 7,000 ല്‍ താഴെ ആളുകൾ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also read : കാര്യവട്ടം ഏകദിനം|മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കുറവ്, ഉയരുന്നത് അനാവശ്യ വിവാദം; കെസിഎ സെക്രട്ടറി

Last Updated : May 22, 2023, 4:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.