കൊച്ചി: വർഗീയ ധ്രുവീകരണ നടപടികളാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുന്നതെന്നും, ദേശീയ പൗരത്വ രജിസ്റ്റർ മതപരമായ വേർതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് പോലെയുള്ള കേന്ദ്രസര്‍ക്കാർ നയങ്ങൾ തുടരുകയാണെന്നും, ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ സമര രംഗത്തേക്കിറങ്ങിക്കഴിഞ്ഞുവെന്നും കാരാട്ട് പറഞ്ഞു.
സ്വാതന്ത്ര സമരത്തിന്റെ പാരമ്പര്യമില്ലാത്ത ആർ.എസ്.എസ് ആണ് ഇന്ന് സ്വതന്ത്ര ഭാരതത്തിന്‍റെ ഭരണം നിയന്ത്രിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസിന്‍റെ കയ്യിൽ രാജ്യത്തിന്‍റെ ഭരണചക്രം എത്തിയിരിക്കുന്നതാണ് രാജ്യം നേരിടുന്ന ദുരവസ്ഥയെന്നും പ്രകാശ് കാരാട്ട് കൂട്ടിചേർത്തു.
ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പെഴുതി നൽകിയ സവർക്കർക്ക് ഭാരതരത്നം നൽകണമെന്ന പക്ഷക്കാരാണ് ആർഎസ്എസുകാര്‍ എന്നും കരാട്ട് ആരോപിച്ചു.