എറണാകുളം: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ അന്വേഷണം സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിക്കും. നിരവധി പരാതികളിൽ ഒറ്റ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് എന്തിന്, നിക്ഷേപകരുടെ പണം നഷ്‌ടപ്പെടാതിരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാം എന്നിവയെ കുറിച്ചും സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകും.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക്; തീരുമാനം സർക്കാർ ഹൈക്കോടതിയെ അറിയിക്കും - പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്
രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക്; തീരുമാനം സർക്കാർ ഹൈക്കോടതിയെ അറിയിക്കും