ETV Bharat / state

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കാം - പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ഹൈക്കോടതി

റോയ് ഡാനിയേല്‍, ഭാര്യ പ്രഭ, മകള്‍ റിബ, റിയ എന്നിവര്‍ക്ക് വിചാരണ കോടതിയെ സമീപിച്ച് ഇനി ജാമ്യം നേടാനാകും. അറസ്റ്റ് ചെയ്ത് 60 ദിവസം പൂർത്തിയായതിനാലാണ് സ്വാഭാവിക ജാമ്യത്തിനായി പ്രതികൾ വാദിച്ചത്.

popular finance fraud case accused eligible for bail  popular finance fraud case latest news  പോപ്പുലർ ഫിനാൻസ് തട്ടിപ്പ്  പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പ്രതികള്‍ക്ക് ജാമ്യം  പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ഹൈക്കോടതി  പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സ്വാഭാവിക ജാമ്യം
പോപ്പുലർ
author img

By

Published : Oct 30, 2020, 12:40 PM IST

എറണാകുളം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ജാമ്യാപേക്ഷയുമായി പ്രതികൾക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു പ്രതികളുടെ വാദം.

നേരത്തെ തന്നെ ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അറസ്റ്റ് ചെയ്ത് 60 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിനായി പ്രതികൾ വാദിച്ചത്. സ്വാഭാവിക ജാമ്യാപേക്ഷയ്ക്ക് അര്‍ഹതയുണ്ടെന്ന് കോടതിയും വ്യക്തമാക്കി. ഇതോടെ റോയ് ഡാനിയേല്‍, ഭാര്യ പ്രഭ, മകള്‍ റിബ, റിയ എന്നിവര്‍ക്ക് വിചാരണ കോടതിയെ സമീപിച്ച് ജാമ്യം നേടാനാകും. ഏഴുവർഷത്തിൽ താഴെ തടവ് ലഭിക്കുന്ന കുറ്റകൃത്യങ്ങൾക്ക് അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നാണ് നിയമം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.