ETV Bharat / state

ലഹരി ഗുളികകളുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ - ദേശി സൈമൺ വിനീഷ്

തമിഴ്നാട്ടിലെ ഇടനിലക്കാരിൽ നിന്ന് 460 രൂപ വിലയുള്ള 100 ഗുളികകൾ 3000 രൂപക്ക് വാങ്ങി കൊച്ചിയിൽ കൊണ്ടുവന്ന് 100 ഗുളിക പതിനായിരം രൂപയ്ക്കാണ് ഇവർ വിൽക്കുന്നത്.

ലഹരി ഗുളികകളുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ
author img

By

Published : Nov 24, 2019, 4:21 PM IST

എറണാകുളം: കൊച്ചി നഗരത്തിൽ ലഹരി ഗുളികകളുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. എറണാകുളം നെട്ടൂർ സ്വദേശി നന്ദു ശരത്ചന്ദ്രൻ, കൊച്ചി വെണ്ടുരുത്തി സ്വദേശി സൈമൺ വിനീഷ് എന്നിവരെയാണ് ഡാൻസാഫും സെൻട്രൽ പൊലീസും ചേർന്ന് പിടികൂടിയത്. മാനസിക രോഗത്തിന് ഉപയോഗിക്കുന്ന 220 നൈട്രോസൻ ഗുളികകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തമിഴ്നാട്ടിലെ ഇടനിലക്കാരിൽ നിന്ന് 460 രൂപ വിലയുള്ള 100 ഗുളികകൾ 3000 രൂപക്ക് വാങ്ങി കൊച്ചിയിൽ കൊണ്ടുവന്ന് 100 ഗുളിക പതിനായിരം രൂപയ്ക്കാണ് ഇവർ വിറ്റത്.

കൊച്ചിയിലെ യുവാക്കളും അന്യസംസ്ഥാന തൊഴിലാളികളുമാണ് ലഹരി ഗുളികകളുടെ ആവശ്യക്കാർ. മറ്റുള്ളവർക്ക് കണ്ടു പിടിക്കാനാവാത്ത വിധത്തിൽ ലഹരിയായി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. നെട്ടൂരിലെ ലഹരി സംഘങ്ങൾ ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. പലപ്പോഴായി നന്ദു ശരത്ചന്ദ്രൻ തമിഴ്നാട്ടിൽ നിന്ന് ഗുളികകൾ കൊണ്ടുവരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.

Intro:Body:
കൊച്ചി നഗരത്തിൽ ലഹരി ഗുളികകളുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ.
എറണാകുളം നെട്ടൂരിലെ നന്ദു ശരത്ചന്ദ്രൻ , കൊച്ചി,വെണ്ടുരുത്തി, കളപ്പുരക്കൽ, സൈമൺ വിനീഷ് എന്നിവരെയാണ് ഡാൻസാഫും, സെൻട്രൽ പൊലീസും ചേർന്ന് പിടികൂടിയത്.
മാനസിക രോഗത്തിന് ഉപയോഗിക്കുന്ന 220 നൈട്രോസൻ ഗുളികകൾ ഇവരിൽ നിന്ന് കണ്ടെടുത്തു.
തമിഴ്നാട്ടിലെ ഇടനിലക്കാരിൽ നിന്ന് 460 രൂപ വിലയുള്ള 100 ഗുളികകൾ 3000 രൂപയ്ക്കാണ് ഇവർ വാങ്ങുന്നത്. കൊച്ചിയിൽ കൊണ്ടുവന്ന് 100 ഗുളിക പതിനായിരം രൂപയ്ക്കാണ് വിൽക്കുന്നത്.
കൊച്ചിയിലെ യുവാക്കളും, പുറത്തു നിന്ന് തൊഴിൽ തേടി വരുന്നവരുമാണ് ആവശ്യക്കാർ മറ്റുള്ളവർക്ക് കണ്ടു പിടിക്കാനാവാത്ത വിധം ലഹരിയായി ഉപയോഗിക്കാൻ കഴിയുന്നതുകൊണ്ടാണ് ഇത്തരക്കാർ ആവശ്യക്കാരായി വരുന്നത്. നെട്ടൂരിൽ ലഹരി സംഘങ്ങൾ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. നന്ദു എന്നയാൾ പലപ്പോഴായി തമിഴ്നാട്ടിൽ നിന്ന് ഗുളികകൾ കൊണ്ടുവരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, വിജയ് സാഖറെ യ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.