എറണാകുളം: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ല കലക്‌ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. അവധി പ്രഖ്യാപനത്തിന് മാർഗരേഖകളടക്കം വേണമെന്നാണ് ഹർജിയിലെ ആവശ്യം. കലക്‌ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ പറയുന്നു.
എറണാകുളം സ്വദേശി അഡ്വ.എം.ആർ ധനിലാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. അവധി പ്രഖ്യാപിച്ചതിലെ ആശയക്കുഴപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കി. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ അവധി അറിയിക്കുന്നതിന് വ്യക്തമായ മാർഗ്ഗരേഖ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ALSO READ: എറണാകുളത്ത് അവധി പ്രഖ്യാപനം രാവിലെ എട്ട് മണിക്ക് ശേഷം: കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
ഇന്ന് രാവിലെ 8.23 നാണ് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർ അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടയ്‌ക്കേണ്ടതില്ലെന്ന നിർദേശവും ആശയക്കുഴപ്പം സൃഷ്‌ടിച്ചിരുന്നു. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.