ETV Bharat / state

എല്‍ഡിഎഫ്-യുഡിഎഫ് അഴിമതിക്കെതിരെ ജനം പ്രതികരിക്കുമെന്ന് പി സി തോമസ്

author img

By

Published : Sep 23, 2019, 3:48 PM IST

അഴിമതിയുടെ കാര്യത്തില്‍ ഇരു മുന്നണികളും ഒരുപോലെയാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ ഇത് കണ്ടതാണെന്നും പി സി തോമസ്

അഴിമതിക്കെതിരെ ജനം പ്രതികരിക്കുമെന്ന് പി സി തോമസ്

എറണാകുളം:എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി ജനങ്ങൾ ഉപതെരഞ്ഞെടുപ്പിനെ കാണുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.ഡി.എ നേതാവ് പി സി തോമസ്. ഇരു വിഭാഗങ്ങളും ഒരുപോലെ അഴിമതി നടത്തുന്നു എന്നതാണ് വസ്തുത. പാലാരിവട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇത് പ്രകടമാണെന്നും പി സി തോമസ് ഇ ടി വി ഭാരത്നോട് പറഞ്ഞു.

അഴിമതിക്കെതിരെ ജനം പ്രതികരിക്കുമെന്ന് പി സി തോമസ്

ജനങ്ങൾക്ക് ഉപയോഗ പ്രദമാകുന്ന പല കേന്ദ്ര പദ്ധതികളും സംസ്ഥാന സർക്കാർ തടഞ്ഞത് എൽഡിഎഫിന് വരുന്ന ഉപതെരഞ്ഞെടുപ്പിൽ വലിയ ക്ഷീണമാകും. പാലാ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ചർച്ചയായതാണ് റബറിന്‍റെ വിലയിടിവാണ്.സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ലെന്നും പി സി തോമസ് പറഞ്ഞു.

മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് ഇറക്കുമതിയെ സഹായിച്ച് റബറിന്‍റെ വിലയിടിച്ചു. നിര്‍മാതാക്കളില്‍ നിന്നും ഒന്നുമറിയാതെ ഫ്ളാറ്റുകൾ വാങ്ങിയ ഉടമകൾ വഞ്ചിതരായി. സർക്കാരിനും നഗരസഭക്കും ഈ പ്രശ്നത്തിൽ ഇടപെടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. ഉടമകളെ സഹായിച്ച് ഫ്ലാറ്റ് വിഷയത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പി സി തോമസ് കൂട്ടിച്ചേർത്തു.

Intro:

Body:എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വലിയ അഴിമതികളുടെ കഥകൾ പുറത്തു വരുന്ന സമയത്ത് ഇതിനോടെല്ലാം പ്രതികരിക്കാനുള്ള ഒന്നായി വരുന്ന ഉപതെരഞ്ഞെടുപ്പിനെ ജനങ്ങൾ കാണുമെന്നാണ് പ്രതീക്ഷയെന്ന് പിസി തോമസ്. അഴിമതി ആരോപണം ഒരുവിഭാഗം ഉന്നയിക്കുമ്പോൾ മറുവിഭാഗം അതിനെ തള്ളിക്കളയുന്നില്ല. മറിച്ച് മറ്റൊരു അഴിമതി ആരോപണം ഉന്നയിക്കുകയാണ് ചെയുന്നത്. അതിനാൽ ഇരു വിഭാഗങ്ങളും അഴിമതികൾ നടത്തുന്നു എന്നുള്ളതാണ് വസ്തുത. പാലാരിവട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇത് പ്രകടമാണെന്നും പി സി തോമസ് ഇ ടി വി ഭാരതിയോട് പറഞ്ഞു.

byte

ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന പല കേന്ദ്ര പദ്ധതികളും സംസ്ഥാന സർക്കാർ തടയുന്നു എന്നുള്ളത് എൽഡിഎഫിന് വരുന്ന ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ക്ഷീണമായി മാറും. എൽഡിഎഫിലെ ഈ തീരുമാനത്തെ ഒട്ടും എതിർക്കാത്തവരാണ് യുഡിഎഫും. പാലാ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ചർച്ചയായ ഒന്നാണ് റബറിന്റെ വിലയിടിവ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മനപ്പൂർവമായി ഇറക്കുമതിയെ സഹായിച്ച റബറിന്റെ വില ഇടിച്ചതായും, സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നതിനായി എൽഡിഎഫ് യുഡിഎഫ് സർക്കാരുകൾക്ക് കേരളത്തിൽ കഴിഞ്ഞിട്ടില്ലെന്നും കോട്ടയം ലോക്സഭ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച പി സി തോമസ് പറഞ്ഞു.

byte

ബിൽഡർമാരിൽ നിന്നും ഒന്നുമറിയാതെ ഫ്ളാറ്റുകൾ വാങ്ങിയ ഉടമകൾ വഞ്ചിതരാകുകയാണ് ചെയ്തത്. സർക്കാരിനും നഗരസഭയ്ക്കും ഈ പ്രശ്നത്തിൽ ഇടപെടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. ഉടമകളെ സഹായിച്ച് ഫ്ലാറ്റ് വിഷയത്തിൽ പരിഹാരം കാണുവാൻ സർക്കാരും നഗരസഭയും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat
Kochi

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.