എറണാകുളം: സെമിത്തേരി നിയമത്തെ ചോദ്യം ചെയ്‌ത് ഓർത്തഡോക്‌സ് പക്ഷം ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ കൊണ്ടുവന്ന സെമിത്തേരി നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് ഓർത്തഡോക്‌സ് പക്ഷത്തിന്‍റെ വാദം. സുപ്രീം കോടതി വിധി മറികടന്ന് നിയമമുണ്ടാക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഓർത്തഡോക്‌സ് പക്ഷം വാദിച്ചു.
ഓർത്തഡോക്‌സ് പക്ഷത്തിന്‍റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു. ക്രിസ്‌ത്യൻ സെമിത്തേരികളിൽ മൃതദേഹം സംസ്‌കരിക്കാൻ ഓർത്തഡോക്‌സ്, യാക്കോബായ സഭാംഗങ്ങൾക്ക് അവകാശം നൽകുന്ന ബില്ല് കഴിഞ്ഞ വര്‍ഷം നിയമസഭ ഏകകണ്‌ഠമായി പാസാക്കിയിരുന്നു.