ETV Bharat / state

മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി.ഡി സതീശൻ

author img

By

Published : Aug 29, 2021, 1:42 PM IST

Updated : Aug 29, 2021, 2:40 PM IST

ചർച്ച നടത്താതെ ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചുവെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രസ്താവന വാസ്‌തവ വിരുദ്ധമെന്ന് വി.ഡി സതീശൻ.

congress  opposition leader  vd satheesan  oommen chandy  ramesh chennithala  dcc president  new dcc presidents list  ഉമ്മൻ ചാണ്ടി  പ്രതിപക്ഷ നേതാവ്  ഡിസിസി പ്രസിഡന്‍റ്  ഡിസിസി പുനഃസംഘടന  വി.ഡി സതീശൻ  രമേശ് ചെന്നിത്തല
ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പ്രതിപക്ഷ നേതാവ്

എറണാകുളം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രതികരണങ്ങൾക്കെതിരെ കണക്കിന് മറുപടി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചർച്ച നടത്താതെ ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചുവെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രസ്താവന വാസ്‌തവ വിരുദ്ധമെന്നാണ് വി.ഡി സതീശൻ പറഞ്ഞു.

ഇതിനു മുൻപ് നടക്കാത്തത്ര ചർച്ചയാണ് ഇത്തവണ നടത്തിയത്. രണ്ട് തവണ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തി. ഒന്നോ രണ്ടോ നേതാക്കളുടെ അഭിപ്രായം മാത്രം പരിഗണിച്ചല്ല ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക തയാറാക്കിയത്. ജനാധിപത്യ രീതിയിൽ ചർച്ചകൾ പൂർത്തിയാക്കിയാണ് ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ ഈ സ്ഥാനം എന്തിന്?

മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി.ഡി സതീശൻ

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നൽകിയ ലിസ്റ്റ് പൂർണമായി അംഗീകരിക്കാനാണെങ്കിൽ താൻ ഈ സ്ഥാനത്ത് വേണമായിരുന്നോ എന്നും എ.കെ ആന്‍റണിയും കരുണാകരനും മാറി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വന്നപ്പോൾ അവരോട് ചർച്ച നടത്തിയാണോ തീരുമാനമെടുത്തതെന്നും വി.ഡി സതീശൻ ചോദിക്കുന്നു.

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. ഒരു വശത്ത് പ്രഖ്യാപനം വൈകുന്നുവെന്ന് പറയുമ്പോൾ തന്നെ മറുവശത്ത് ചിലർ ഇത് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പുതിയ അധ്യക്ഷന്മാരുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വി.ഡി

പുനഃസംഘടനയുമായി ബന്ധപ്പെട്ട മുഴുവൻ ഉത്തരവാദിത്വവും താനും കെ.സുധാകനും ഏറ്റെടുക്കുന്നുവെന്നും പരാതി പറയേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ ഹൈക്കമാന്‍റിൽ സമ്മർദം ചെലുത്തി പേര് തിരുത്തിയെന്ന വാർത്തയാണ് ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചത്. സാമ്പ്രദായിക രീതിയിൽ നിന്നും മാറിയായിരിക്കും തങ്ങളുടെ പ്രവർത്തനമുണ്ടാവുകയെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്ന് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിക്ക് മുകളിലല്ല ഗ്രൂപ്പ്

അനാവശ്യമായ ഒരു സമ്മർദത്തിനും വഴങ്ങിയിട്ടില്ല. പാർട്ടിയിൽ പുതിയ ഒരു ഗ്രൂപ്പുമുണ്ടാകില്ല. ഗ്രൂപ്പ് പാർട്ടിക്ക് മുകളിലാവരുത്. ഡിസിസി ലിസ്റ്റ് പുറത്ത് വരുമ്പോള്‍ പൊട്ടിത്തെറിക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. ഇതിനേക്കാള്‍ നല്ല ലിസ്റ്റ് വന്നാലും പൊട്ടിത്തെറി ഉണ്ടായേനെ. കഴിഞ്ഞ പതിനെട്ട് വർഷത്തെ പാർട്ടി രീതികളിൽ നിന്നുള്ള മാറ്റത്തെ മുതിർന്ന നേതാക്കൾ അംഗീകരിക്കണമായിരുന്നുവെന്നും വി.ഡി.സതീശൻ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Also Read: കുഴഞ്ഞു മറിഞ്ഞ് കോൺഗ്രസ്; അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ

Last Updated : Aug 29, 2021, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.