ETV Bharat / state

ആളൂർ പീഡനം : എസ്.പി പൂങ്കുഴലിയടക്കം പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ഒളിമ്പ്യൻ മയൂഖ ജോണി - Alur case accuse

പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിത കൂട്ടായ്‌മ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു പ്രതികരണം.

Olympian Mayukha Johnny  ഒളിമ്പ്യൻ മയൂഖ ജോണി  Olympian Mayukha Johnny alleged that police protecting the accused in the Alur case  Alur case  Alur rape case  ആളൂർ പീഡനം  ആളൂർ  ആളൂർ പീഡനക്കേസ്  പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ഒളിമ്പ്യൻ മയൂഖ ജോണി  ആളൂർ പീഡനക്കേസ് പ്രതി  Alur case accuse  Mayukha Johnny
ആളൂർ പീഡനം: പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ഒളിമ്പ്യൻ മയൂഖ ജോണി
author img

By

Published : Jul 29, 2021, 9:11 PM IST

Updated : Jul 29, 2021, 9:27 PM IST

എറണാകുളം : ആളൂർ പീഡനക്കേസ് പ്രതിയെ എസ്.പി. പൂങ്കുഴലി ഉൾപ്പടെയുള്ളവർ ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് ഒളിമ്പ്യൻ മയൂഖ ജോണി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിത കൂട്ടായ്‌മ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ.

ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ ജ്വാല തെളിച്ചായിരുന്നു വനിതകളുടെ സമരം. ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് മയൂഖ ജോണി പറഞ്ഞു.

ആളൂർ പീഡനം : എസ്.പി പൂങ്കുഴലിയടക്കം പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ഒളിമ്പ്യൻ മയൂഖ ജോണി

പരാതി നൽകി അഞ്ച് മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് അട്ടിമറിക്കപ്പെടുകയാണന്നാണ് ലഭിക്കുന്ന വിവരം. ഈ കേസിലെ സർക്കാർ അഭിഭാഷകൻ തന്നെ കേസ് അട്ടിമറിക്കുകയാണ്. ഹൈക്കോടതിയിൽ കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും മയൂഖ ആരോപിച്ചു.

ALSO READ: എറണാകുളത്തെ സ്ത്രീധന പീഡനം; പൊലീസിനെ വിമർശിച്ച് വനിത കമ്മിഷൻ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് ഇരയായ പെൺകുട്ടി നൽകിയ പരാതി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതേസമയം കേസ് ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്ന് എസ്.പി. പൂങ്കുഴലി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വെള്ളിയാഴ്ച ഈ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Last Updated : Jul 29, 2021, 9:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.