എറണാകുളം: അമ്മയറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍, കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് അനുപമ എസ് ചന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികരണവുമായി ഹൈക്കോടതി. കുട്ടിയെ ആന്ധ്രാപ്രദേശിലെ കുടുംബം നിലവിൽ കൈവശം വച്ചതില്‍ നിയമവിരുദ്ധതയില്ല, സുരക്ഷിത കേന്ദ്രത്തിലാണുള്ളതെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബകോടതി കേസ് പരിഗണിക്കുന്നതിനിടെയില്‍ എന്തിനാണ് ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയത്. വിഷയം കുടുംബ കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഹേബിയസ് കോർപ്പസിന്‍റെ പ്രസക്‌തി എന്താണ്? ഈ ഹർജി പരിഗണിക്കാൻ കൃത്യമായ കാരണം കണ്ടെത്താന്‍ കോടതിയ്‌ക്ക് കഴിയുന്നില്ല.
ഹൈക്കോടതി ഇടപെടേണ്ട സാഹചര്യവും നിലവിലില്ല. അതിനാൽ നിങ്ങൾക്ക് ഹർജി പിൻവലിക്കാം അല്ലെങ്കിൽ കോടതിയ്‌ക്ക് അത് തള്ളിക്കളയേണ്ടതായി വരുമെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. ദത്തുവിവാദത്തില്‍ ഉള്‍പ്പെട്ട തന്‍റെ കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അനുപമ തിങ്കളാഴ്ചയാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചത്. യുവതിയുടെ മാതാപിതാക്കളായ പി.എസ് ജയചന്ദ്രൻ, മാതാവ് സ്‌മിത ജെയിംസ് എന്നിവരെയും ശിശുക്ഷേമ സമിതിയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
ALSO READ: ഇന്ധനവില വര്‍ധന; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം