ETV Bharat / state

മരട് ഫ്ലാറ്റ് വിഷയം യുഡിഎഫ് ചർച്ച ചെയ്‌തിട്ടില്ല : എം.കെ.മുനീർ

ഫ്ലാറ്റുടമകൾ നടത്തിവരുന്ന നാലാം ദിവസത്തെ പ്രതിഷേധ സമരം എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങളുമായി അദ്ദേഹം ചർച്ച നടത്തി

മരട് ഫ്ലാറ്റ് വിഷയം യുഡിഎഫ് ചർച്ച ചെയ്‌തിട്ടില്ല : എം.കെ.മുനീർ
author img

By

Published : Sep 17, 2019, 4:37 PM IST

Updated : Sep 17, 2019, 7:12 PM IST

കൊച്ചി : മരട് ഫ്ലാറ്റ് വിഷയം യുഡിഎഫ് ചർച്ച ചെയ്തിട്ടിെല്ലന്ന് എം.കെ.മുനീർ. യു.ഡി.എഫിലെ കക്ഷികളെല്ലാം ഫ്ലാറ്റുടമകളെ പിന്തുണക്കുകയാണെന്നും അഭിപ്രായ വ്യത്യാസമുള്ളവരുണ്ടെങ്കിൽ ബോധ്യപെടുത്തി മുന്നോട്ട് പോകുമെന്നും മരടിലെ ഫ്ലാറ്റുകൾ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഫ്ലാറ്റുടമകൾ നടത്തിവരുന്ന നാലാം ദിവസത്തെ പ്രതിഷേധ സമരം എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങളുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്‌തു.

മരട് ഫ്ലാറ്റ് വിഷയം യുഡിഎഫ് ചർച്ച ചെയ്‌തിട്ടില്ല : എം.കെ.മുനീർ

പ്രശ്‌ന പരിഹാരത്തിനായുള്ള സർവ്വകക്ഷിയോഗം നടക്കുന്നതിനിടയില്‍ നോട്ടീസ് നൽകുന്ന നടപടിയുമായി മുന്നോട്ട് പോയത് ഉദ്യോഗസ്ഥരുടെ ദാഷ്ട്യത്തെയാണ് കാണിക്കുന്നത് എന്നും എം കെ മുനീർ പറഞ്ഞു. കോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണം. റീബിൽഡ് കേരളയ്ക്ക് പകരം ഡിമോളിഷ് കേരളയ്ക്ക് വേണ്ടിയാണ് ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും എം.കെ.മുനീർ ആരോപിച്ചു.

Intro:Body:മരടിലെ ഫ്ലാറ്റ് വിഷയം യുഡിഫ് ചർച്ച ചെയിതിട്ടില്ലന്ന് മുസ്‌ലിംലീഗ് നേതാവ് എം.കെ.മുനീർ.പൊതുവെ യു.ഡി.എഫ് ലെ കക്ഷികളെല്ലാം ഫ്ലാറ്റുടമകളെ പിന്തുണക്കുകയാണ്. അഭിപ്രായ വ്യത്യാസമുള്ളവരുണ്ടെങ്കിൽ ബോധ്യപെടുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.മരടിലെ ഫ്ലാറ്റുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.കെ.മുനീർ.പ്രശ്ന പരിഹാരത്തിനായുള്ള സർവ്വകക്ഷി യോഗം നടക്കുന്ന വേളയിൽ തന്നെ നോട്ടീസ് നൽകുന്ന നടപടിയുമായി മുന്നോട്ട് പോകുന്നത് ഉദ്യോഗസ്ഥരുടെ ദ്രാഷ്ട്യമാണ് വ്യക്തമാക്കുന്നുത്. ദുഷ്ട്ടലാക്കോടെ കോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തീരദേശ പരിപാലന നിയമം നിലവിൽ വരുന്നതിന് മുമ്പ് സ്ഥാപിച്ച ഫ്ലാറ്റുകൾ പോലും പൊളിച്ചുനീക്കണമെന്നാണ് നിർദ്ദേശം. വരാനിരിക്കുന്ന നിയമം മുന്നിൽ കാണണമെന്നാണോ മനസിലാക്കേണ്ടത്. കേരളം തീരദേശ പരിപാലന നിയമം രണ്ടിൽ ഉൾപ്പെടുത്തണമെന്നാണ് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്.ഈ അഞ്ചു ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ ഈ കോടതി വിധി അവസാനിക്കില്ല. റീബിൽഡ് കേരളയ്ക്ക് പകരം ഡിമോളിഷ് കേരളയ്ക്ക് വേണ്ടിയാണ് ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും എം.കെ.മുനീർ കുറ്റപെടുത്തി. ഫ്ലാറ്റുടമകൾ നടത്തി വരുന്ന നാലാം ദിവസത്തെ പ്രതിഷേധ സമരം എ.കെ.മുനീർ ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങളുമായി ചർച്ച നടത്തിയാണ് എം.കെ. മുനീർ മടങ്ങിയത്.

Etv Bharat
KochiConclusion:
Last Updated : Sep 17, 2019, 7:12 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.