കൊച്ചി: കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന 23കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍. പൂനയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ രോഗിയുടെ രക്ത സാമ്പിളുകൾ പരിശോധിച്ച ശേഷമാണ് കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചത്. പറവൂർ സ്വദേശിയായ യുവാവ് മെയ് 16 വരെ തൊടുപുഴയില്‍ ഉണ്ടായിരുന്നു. അതിന് ശേഷം നാല് ദിവസം തൃശൂരിലെ ഹോസ്റ്റലിലും താമസിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ പരിശോധനകൾ ആരോഗ്യവകുപ്പ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. രോഗിയെ പരിചരിച്ച രണ്ട് നഴ്സുമാർ ഉൾപ്പെടെ നാല് പേർ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് പേരെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷൻ വാർഡില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് നേരിയ പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനാലാണിത്. രോഗിയുമായി ഇടപഴകിയവർ 14 ദിവസം പൊതുജന സമ്പർക്കം ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ഇവർക്ക് ആരോഗ്യവകുപ്പ് ഹോം ക്വാറന്‍റൈന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
.
*പ്രതിരോധം ഏകോപിപ്പിക്കാൻ ഡല്‍ഹിയില്‍ കൺട്രോൾ റൂം തുറന്നു
*എയിംസില്‍ നിന്നുള്ള ആറംഗ അംഗ വിദഗ്ദ്ധ സംഘം കൊച്ചിയിലെത്തി.
*എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി ആരോഗ്യമന്ത്രി.
പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതം
*ചികിത്സക്ക് ആവശ്യമായുള്ള മരുന്നുകൾ ആവശ്യത്തിന് സ്റ്റോക്കുണ്ട്.
* 86 പേർക്ക് ഹോം ക്വാറന്‍റൈൻ
*കുറഞ്ഞത് പതിനാല് ദിവസമെങ്കിലും ഇവർ പൊതുജനസമ്പര്‍ക്കം ഒഴിവാക്കണം
*മരുന്നുകൾ വിമാനത്തിലെത്തിക്കാൻ ഒരുക്കങ്ങൾ തുടങ്ങി.