ETV Bharat / state

2024നെ വരവേറ്റ് ലോകം ; ജനസാഗരമായി ഫോര്‍ട്ട് കൊച്ചി, കാർണിവലിന് ഇന്ന് സമാപനം - കൊച്ചി പുതുവത്സരാഘോഷം

New Year 2024: ആഘോഷത്തിമര്‍പ്പില്‍ പുതുവത്സരത്തെ വരവേറ്റ് നാടും നഗരവും. ഫോര്‍ട്ട് കൊച്ചിയില്‍ വര്‍ണാഭമായ ആഘോഷം. കാര്‍ണിവലിന്‍റെ ഘോഷയാത്ര ഇന്ന്.

New Year Celebrations  Fort Kochi New Year  കൊച്ചി പുതുവത്സരാഘോഷം  കൊച്ചി കാര്‍ണിവല്‍
New Year Celebrations 2024 ; Kochin Carnival Conclude Today
author img

By ETV Bharat Kerala Team

Published : Jan 1, 2024, 1:51 PM IST

എറണാകുളം : ആഘോഷത്തിമർപ്പിൽ പുതുവത്സരത്തെ വരവേറ്റ് കൊച്ചി. 80 അടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് നവപ്രതീക്ഷകളുമായി പുതിയ വർഷത്തിലേക്ക് പ്രവേശിച്ചത്. 10 ദിവസമായി നടന്നുവരുന്ന കൊച്ചിൻ കാർണിവൽ വർണ ശബളമായ ഘോഷയാത്രയോടെ ഇന്ന് (ജനുവരി 1) സമാപിക്കും (New Year Celebrations Kochi).

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ കേന്ദ്രമായ ഫോർട്ട് കൊച്ചിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഞായറാഴ്‌ച (ഡിസംബര്‍ 31) വൈകുന്നേരം 7 മണിയോടെ തന്നെ ഫോർട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

'പാപ്പാഞ്ഞി' ചരിത്രത്തിലേക്കൊരു എത്തിനോട്ടം : പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ട് രാത്രി 9 മണിയോടെ അടയ്ക്കുകയും ആളുകളുടെ പ്രവേശനം തടയുകയും ചെയ്‌തു. ഡിജെ മ്യൂസിക്കിന്‍റെ താളത്തിനൊത്ത് ആയിരക്കണക്കിന് യുവാക്കളാണ് ചുവടുവച്ചത്. സമയം പുലർച്ചെ പന്ത്രണ്ട് മണിയായതോടെ ആവേശം പാരമ്യതയിലേക്കെത്തുകയും പാപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുകയും ചെയ്‌തു (Kochin Carnival Concludes Today).

ഒരു വർഷത്തിന്‍റെ തിന്മകൾ മുഴുവനും ആവാഹിച്ച് പ്രതീക്ഷയുടെ വെളിച്ചം പകർന്ന് പാപ്പാഞ്ഞി കത്തിയമരുന്നത് ആർപ്പുവിളികളോടെയാണ് ആളുകൾ നോക്കി നിന്നത്. ആളുകൾ പിരിഞ്ഞ് പോകുന്നതിലുള്ള തിരക്ക് കുറയ്ക്കാൻ 12 മണിക്ക് ശേഷവും സംഗീത പരിപാടികൾ ഇത്തവണ തുടരുകയും ചെയ്‌തു. പോർച്ചുഗീസ് അധീനതയിലായിരുന്ന കാലത്താണ് പാപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷം കൊച്ചിയില്‍ ആദ്യമായി തുടങ്ങിയത് (Fort Kochi New Year Celebrations).

പാപ്പാഞ്ഞിക്കൊപ്പം പാട്ടും മേളവും കരിമരുന്ന് പ്രയോഗവുമെല്ലാം ആഘോഷത്തിന്‍റെ ഭാഗമാണ്. പാപ്പാഞ്ഞിക്ക് ഏതെങ്കിലുമൊരു മതവുമായോ, ക്രിസ്‌തുമസ് ആഘോഷവുമായോ യാതൊരു ബന്ധവുമില്ല. പാപ്പാഞ്ഞിയെന്നാൽ സാന്‍റയല്ല. പാപ്പാഞ്ഞിയെന്ന പോർച്ചുഗീസ് പദത്തിന് മുത്തച്ഛൻ എന്നാണ് അർഥം.

ദീർഘകാലം കൊച്ചി ഭരിച്ച പോർച്ചുഗീസുകാരിൽ നിന്നും ഏറ്റെടുത്തതാണ് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. കഴിഞ്ഞ 4 പതിറ്റാണ്ടായി കൊച്ചി കാർണിവൽ കമ്മിറ്റി ജനകീയമായാണ് പാപ്പാഞ്ഞിയെ കത്തിച്ചുള്ള പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തെ 65 അടി ഉയരമുള്ള പാപ്പാഞ്ഞിക്ക് പകരം 80 അടി ഉയരമുള്ള പാപ്പാഞ്ഞിയായിരുന്നു ഇത്തവണ തയ്യാറാക്കിയത്. 1800 കിലോ ഇരുമ്പ് പൈപ്പിലാണ് പാപ്പാഞ്ഞിയുടെ ഫ്രെയിം തയ്യാറാക്കിയത്. ഒരു ഡസനിലധികം തൊഴിലാളികൾ 3 ആഴ്‌ച പരിശ്രമിച്ചാണ് പാപ്പാഞ്ഞിയെ നിര്‍മ്മിച്ചത്.

ആഘോഷം കനത്ത സുരക്ഷയില്‍ : ശക്തമായ പൊലീസ് വലയത്തിലാണ് ഇത്തവണ ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോഷങ്ങള്‍ നടത്തിയത്. വിദേശ ടൂറിസ്റ്റുകൾക്കായി, പരേഡ് ഗ്രൗണ്ടിൽ പ്രത്യേക സ്ഥലമൊരുക്കിയിരുന്നു. ശക്തമായ പൊലീസ് വലയത്തിലായിരുന്നു ഇത്തവണ പുതുവർഷാഘോഷ ചടങ്ങുകൾ നടന്നത്. വനിതകളുടെ സുരക്ഷയ്ക്കായി മഫ്‌തിയിലും വനിത പൊലീസിനെ നിയോഗിച്ചിരുന്നു. ഫോർട്ട് കൊച്ചിയിൽ മാത്രം ആയിരം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.

Also read : ഹാപ്പി ന്യൂഇയര്‍...! ആടിയും പാടിയും പുതുവര്‍ഷത്തെ വരവേറ്റ് രാജ്യം

നൂറിലധികം സിസിടിവി ക്യാമറകളും സ്ഥലത്ത് സ്ഥാപിച്ചിരുന്നു. കൂടാതെ വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ളവയും സജ്ജമാക്കിയിരുന്നു. ബസ് സര്‍വീസിനായി കൊച്ചിന്‍ കോളജ് ഗ്രൗണ്ടില്‍ താത്‌കാലിക സ്റ്റാന്‍ഡ് ഒരുക്കി. കനത്ത സുരക്ഷ ഒരുക്കിയതുകൊണ്ട് തന്നെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് ഇത്തവണ ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോഷങ്ങള്‍ നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.