ETV Bharat / state

മരട് ഫ്ലാറ്റ് പൊളിക്കല്‍; പ്രദേശവാസികൾ ഇന്നുമുതൽ നിരാഹാരസമരത്തിലേക്ക് - മരട് ഫ്ലാറ്റ് പൊളിക്കല്‍

പ്രദേശവാസികൾ ഇത്തരത്തില്‍ സമരവുമായി മുന്നിട്ടിറങ്ങുകയാണെങ്കില്‍ നഗരസഭ പൂര്‍ണമായും അവരുടെ കൂടെ നിന്ന് പ്രതിഷേധം ശക്തമാക്കുമെന്ന് മരട്‌ നഗരസഭ  അധ്യക്ഷ ടിഎച്ച് നദീറ

marad flat issue  ernakulam  protest at flat  neighbours protest at marad  മരട് ഫ്ലാറ്റ് പൊളിക്കല്‍  മരട് ഫ്ലാറ്റ് പൊളിക്കല്‍; പ്രദേശവാസികൾ ഇന്നുമുതൽ നിരാഹാരസമരത്തിലേക്ക്
മരട് ഫ്ലാറ്റ് പൊളിക്കല്‍; പ്രദേശവാസികൾ ഇന്നുമുതൽ നിരാഹാരസമരത്തിലേക്ക്
author img

By

Published : Jan 1, 2020, 11:21 AM IST

Updated : Jan 1, 2020, 2:29 PM IST

എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രദേശവാസികൾ ഇന്നുമുതൽ നിരാഹാരസമരത്തിലേക്ക്. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ സമരം ആരംഭിച്ചിരിക്കുന്നത്‌. രാവിലെ നെട്ടൂർ പാലത്തിൽ നിന്നും ആരംഭിച്ച പ്രദേശവാസികളുടെ പ്രതിഷേധ റാലി ആൽഫ സെറീൻ ഫ്ലാറ്റിന് മുന്നിലെത്തി. ഫ്ലാറ്റിന് മുമ്പില്‍ സജ്ജീകരിച്ചിരിക്കുന്ന പന്തലില്‍ അനശ്ചിതകാല സമരം തുടരാനാണ് പ്രദേശവാസികൾ തീരുമാനിച്ചിരിക്കുന്നത്. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും പ്രദേശവാസികൾ ആശങ്കയിലാണ്.

മരട് ഫ്ലാറ്റ് പൊളിക്കല്‍; പ്രദേശവാസികൾ ഇന്നുമുതൽ നിരാഹാരസമരത്തിലേക്ക്

ബഹുനില സമുച്ചയങ്ങൾ ഇത്തരത്തിൽ പൊളിച്ച് മാറ്റുന്നത്‌ രാജ്യത്തുതന്നെ ആദ്യം ആയതിനാല്‍ പ്രദേശവാസികളുടെ ആശങ്ക വളരെയധികമാണ്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളില്‍ പലയിടത്തും വിള്ളലുകൾ രൂപപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഫ്ലാറ്റുകൾ പൂര്‍ണ്ണമായും പൊളിക്കുമ്പോൾ വീടുകൾക്കും മറ്റും വലിയതോതില്‍ കേടുപാട്‌ ഉണ്ടാകുമെന്ന ആശങ്കയും നാട്ടുകാരില്‍ ശക്തമാണ്. പ്രദേശവാസികൾ ഇത്തരത്തില്‍ സമരവുമായി മുന്നിട്ടിറങ്ങുകയാണെങ്കില്‍ നഗരസഭ പൂര്‍ണമായും അവരുടെ കൂടെ നിന്ന് പ്രതിഷേധം ശക്തമാക്കുമെന്ന് മരട്‌ നഗരസഭ അധ്യക്ഷ ടിഎച്ച് നദീറ വ്യക്തമാക്കിയിരുന്നു.

Intro:

Body:മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രദേശവാസികൾ ഇന്നുമുതൽ നിരാഹാരസമരത്തിലേക്ക്. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കന്നില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ സമരം ആരംഭിച്ചിരിക്കുന്നത്. രാവിലെ നെട്ടൂർ പാലത്തിൽ നിന്നും ആരംഭിച്ച പ്രദേശവാസികളുടെ പ്രതിഷേധ റാലി ആൽഫ സെറീൻ ഫ്ലാറ്റിനു മുന്നിൽ എത്തി. ഫ്ലാറ്റിനു മുൻപിൽ സജ്ജീകരിച്ചിരിക്കുന്ന പന്തലിൽ അനശ്ചിതകാല സമരം തുടരുവാൻ ആണ് പ്രദേശവാസികൾ തീരുമാനിച്ചിരിക്കുന്നത്.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും പ്രദേശവാസികൾ ആശങ്കയിലാണ്. ബഹുനില സമുച്ചയങ്ങൾ ഇത്തരത്തിൽ പൊളിച്ചു മാറ്റുന്നത് രാജ്യത്തുതന്നെ ആദ്യം ആയതിനാൽ പ്രദേശവാസികളുടെ ആശങ്ക വളരെയധികമാണ്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിൽ പലയിടത്തും വിള്ളലുകൾ രൂപപ്പെട്ടിരുന്നു. അതിനാൽ തന്നെ ഫ്ലാറ്റുകൾ പൂർണമായും പൊളിക്കുമ്പോൾ വീടുകൾക്കും മറ്റും വലിയതോതിൽ കേടുപാട് ഉണ്ടാകുമെന്ന ആശങ്കയും നാട്ടുകാരിൽ ശക്തമാണ്.

പ്രദേശവാസികൾ ഇത്തരത്തിൽ സമരവുമായി മുന്നിട്ടിറങ്ങുകയാണെങ്കിൽ നഗരസഭ പൂർണമായും അവരുടെ കൂടെ നിന്ന് പ്രതിഷേധം ശക്തമാക്കുമെന്ന് മരട് നഗരസഭാ അധ്യക്ഷ ടി എച്ച് നദീറ വ്യക്തമാക്കിയിരുന്നു.

Byte

പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. എന്നാൽ ഇതുവരെയും പ്രദേശവാസികൾക്ക് അനുകൂലമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഈ പുതുവത്സര ദിനത്തിൽ റിലേ സമരവുമായി നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്.

ETV Bharat
Kochi

Conclusion:
Last Updated : Jan 1, 2020, 2:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.