ETV Bharat / state

സംസ്ഥാനത്ത് ജോലി  സാധ്യത കൂടുതല്‍ ടൂറിസത്തില്‍; അല്‍ഫോണ്‍സ് കണ്ണന്താനം - പോരാട്ടം 2019

ടൂറിസത്തില്‍ കൊച്ചിക്ക്  വലിയ നേട്ടങ്ങൾ കൈവരിക്കാനാവുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. ഐടിയുടെ സാധ്യത കുറഞ്ഞെന്നും മന്ത്രി

അൽഫോൻസ് കണ്ണന്താനം
author img

By

Published : Mar 27, 2019, 8:28 PM IST

Updated : Mar 27, 2019, 9:06 PM IST

കേരളത്ത് ഉൽപാദനമൊന്നും ഉണ്ടാകുന്നില്ലെന്നും ഏറ്റവും നല്ല ജോലി സാധ്യതയും വ്യവസായ സാധ്യതയും ഉള്ളത് ടൂറിസം മേഖലയിലാണെന്നും എറണാകുളം ലോക്സഭമണ്ഡലം ബിജെപി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം. ഐടി രംഗത്ത് ജോലി സാധ്യത സംസ്ഥാനത്ത് ഇപ്പോഴില്ല. ടൂറിസം രംഗത്ത് എറണാകുളത്തിന് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വലിയ ആഡംബര കപ്പലുകൾ കൊച്ചിയിൽ വരുന്ന ഒന്നാം ടെർമിനൽ നിർമാണത്തിന് പിന്നാലെ രണ്ടാമത്തെ ടെർമിനൽ നിർമാണം പുരോഗമിക്കുകയാണ്. ഇതെല്ലാം വലിയ സാധ്യതകളാണ് ടൂറിസം മേഖലക്കായി തുറന്നുകൊടുക്കുന്നത്. ടൂറിസം മേഖലയിൽ എട്ടു കോടി 12 ലക്ഷം പേർക്ക് ഇപ്പോൾ തന്നെ ജോലി നൽകുന്നുണ്ടെന്നും അൽഫോൺസ് കണ്ണന്താനം കൊച്ചിയിൽ പറഞ്ഞു.

Intro:എറണാകുളം ജില്ലയ്ക്ക് കേരളത്തിന്റെ ടൂറിസം ഹബ്ബായി മാറുവാൻ സാധിക്കുമെന്ന് എറണാകുളം മണ്ഡലം ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം.

Body:കേരള സംസ്ഥാനത്ത് ഉൽപാദനം ഒന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ഇവിടെ ഏറ്റവും നല്ല ജോലിസാധ്യതയും വ്യവസായ സാധ്യതയും ഉള്ളത് ടൂറിസം മേഖലയിലാണ്. ഐടി മേഖലയും വലിയ രീതിയിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഹൈദരാബാദ് ,ബാംഗ്ലൂർ, നോയിഡ പോലുള്ള സ്ഥലങ്ങൾ ഐടി കേന്ദ്രങ്ങളായി മാറി.അതുകൊണ്ട് കേരളത്തിൽ ടൂറിസമാണ് ഏറ്റവും നല്ല സാധ്യതയെന്നും അതിൽ എറണാകുളം ജില്ലയ്ക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും കേന്ദ്ര ടൂറിസം മന്ത്രിയും എറണാകുളം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയുമായ അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

എറണാകുളം ജില്ലയ്ക്ക് വലിയ ഗുണകരമാണ് ടൂറിസം. വലിയ ആഡംബര കപ്പലുകൾ കൊച്ചിയിൽ വരുന്നതിന് ഒന്നാം ടെർമിനൽ നിർമ്മിച്ചതിന് പിന്നാലെ രണ്ടാമത്തെ ടെർമിനൽ നിർമാണം പുരോഗമിക്കുകയാണ്. ഇതെല്ലാം വലിയ സാധ്യതകളാണ് ടൂറിസം മേഖലക്കായി തുറന്നുകൊടുക്കുന്നത്. ടൂറിസം മേഖലയിൽ എട്ടു കോടി 12 ലക്ഷം പേർക്ക് ഇപ്പോൾ തന്നെ ജോലി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ടൂറിസം മേഖലയിൽ വലിയ പ്രതീക്ഷകൾ ഉണ്ടെന്നും അൽഫോൺസ് കണ്ണന്താനം കൊച്ചിയിൽ പറഞ്ഞു.

ചൂട് കാലാവസ്ഥയെ വകവയ്ക്കാതെ വോട്ടർമാരെ നേരിൽ കണ്ട് സംസാരിക്കുന്നതിലാണ് താൻ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും, വലിയ രീതിയിലുള്ള ആവേശമാണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്നതെന്നും അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.

ETV Bharat
Kochi

Conclusion:
Last Updated : Mar 27, 2019, 9:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.