ETV Bharat / state

Munambam Boat Accident മുനമ്പം ബോട്ടപകടം: നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി - മുനമ്പത്ത് ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടം

Munambam Boat Accident Update- Body of Fourth Missing Person Found : വ്യാഴാഴ്‌ച വൈകുന്നേരമാണ് മുനമ്പത്ത് വള്ളം മറിഞ്ഞ് ഏഴ് പേർ അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നുവെന്നാണ് രക്ഷപെട്ടവർ നൽകിയ വിവരം.

Etv Bharat Munambam Boat Accident  Munambam Fiber Boat Accident  Kerala Boat Accident  മുനമ്പം ബോട്ടപകടം  മുനമ്പത്ത് ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടം  കടലിൽ ബോട്ടപകടം
Munambam Boat Accident- Body of Fourth Missing Person Found
author img

By ETV Bharat Kerala Team

Published : Oct 9, 2023, 7:15 PM IST

എറണാകുളം: മുനമ്പത്ത് കടലിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജുവിന്‍റെ മൃതദേഹമാണ് ഇന്ന് ലഭിച്ചത് (Munambam Boat Accident- Body of Fourth Missing Person Found). അപകടം സംഭവിച്ച് അഞ്ചാമത്തെ ദിവസമാണ് നാലാമത്തെയാളെ കണ്ടെത്താൻ കഴിഞ്ഞത്. ശനിയാഴ്‌ച രണ്ട് പേരുടെയും ഞായറാഴ്‌ച ഒരാളുടെയും മൃതദേഹം കണ്ടെത്തിയിരുന്നു.

വൈപ്പിൻ സ്വദേശി ശരത്, മോഹനൻ എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്‌ച കണ്ടെത്തിയത്. വൈപ്പിൻ സ്വദേശി ഷാജിയെന്ന ത്വാഹയുടെ മൃതദേഹമായിരുന്നു ഞായറാഴ്‌ച കിട്ടിയത്. ഇവരുടെ മൃതദേഹങ്ങൾ ശനി, ഞായര്‍ ദിവസങ്ങളിലായി സംസ്‌കരിച്ചു. നേവി, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പൂർത്തിയാക്കിയത്.

വ്യാഴാഴ്‌ച വൈകുന്നേരമാണ് മുനമ്പത്ത് വള്ളം മറിഞ്ഞ് ഏഴ് പേർ അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു. മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദൻ എന്നിവരാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെ കടലിലുണ്ടായിരുന്ന ഒരു ബോട്ടിൽനിന്ന് മത്സ്യം എടുത്തുവരുകയായിരുന്ന ‘നന്മ’ എന്ന ഫൈബർ വള്ളമാണ് മുങ്ങിയത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ നൽകിയ വിവരം.

Also Read: Munambam Boat Accident Fisherman Missing മുനമ്പത്ത് ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടം : കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

മറിഞ്ഞ ബോട്ടിലെ രക്ഷപെട്ട മൂന്ന് തൊഴിലാളികളെ വ്യാഴാഴ്‌ച രാത്രി എട്ടോടെ അതുവഴി എത്തിയ സെന്‍റ് ജൂഡ് ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടർന്ന് രക്ഷ‍ാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മൂന്ന് തൊഴിലാളികളെ സെന്‍റ് ജൂഡിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷ‍പ്പെടുത്തിയത്. തുടർന്ന് വൈപ്പിൻ മറൈൻ ആംബുലൻസ്, ഫിഷറീസ് സംഘം, മത്സ്യത്തൊഴിലാളി വള്ളങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മറ്റുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കോസ്റ്റ് ഗാർഡിന്‍റെയും നേവിയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തി മൂന്ന് പേരെ കണ്ടെത്തിയത്.

അപകടത്തിൽ മരിച്ചവരുടെ വീടുകളിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ (Saji Cherian) കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. മത്സ്യ തൊഴിലാളികളുടെ അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ മത്സ്യബന്ധന മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

Also Watch: പാലത്തില്‍ നിന്ന് മണിമലയാറ്റിലേക്ക് ചാടി ഒഴുക്കിൽപ്പെട്ട കടത്തുവള്ളം പിടിച്ചുകെട്ടുന്ന ദൃശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.