ETV Bharat / state

സാംസ്‌കാരിക പൈതൃകം തീര്‍ത്ത മഹാരഥന്‍; 96-ാം പിറന്നാള്‍ നിറവില്‍ സാനു മാഷ് - സാനു മാഷ് 96 ജന്മദിനം

മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ പ്രതിഭാധനനായ എഴുത്തുകാരനാണ് പ്രൊഫസർ എം കെ സാനു

MK SANU MASTER 96th BIRTH DAY  MK SANU MASTER  എം കെ സാനു മാഷ്  പ്രൊഫസർ എം കെ സാനു  എറണാകുളം  Ernakulam news  സാനു മാസ്റ്റർ  sanu master 96th birthday  ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ്  MK sanu  എം കെ സാനു  സാനു മാഷ് 96 ജന്മദിനം  സാനു മാഷ്
സാംസ്‌കാരിക പൈതൃകം തീര്‍ത്ത മഹാരഥന്‍; സാനു മാഷിന് 96-ാം ജന്മദിനം
author img

By

Published : Oct 27, 2022, 6:47 PM IST

എറണാകുളം: മലയാള സാഹിത്യ തറവാട്ടിലെ കാരണവർ എം കെ സാനു മാഷിന് ഇന്ന് തൊണ്ണൂറ്റിയാറാം ജന്മദിനം. കൊച്ചിയിലെ സന്ധ്യയെന്ന വീട്ടിൽ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ ആശംസകൾ നേരാനെത്തി. നാട്ടുകാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ചാവറ കൾച്ചറൽ സെന്‍ററിൽ വെച്ച് കേക്ക് മുറിച്ചായിരുന്നു ഇത്തവണ ജന്മദിനാഘോഷം.

96-ാം പിറന്നാള്‍ നിറവില്‍ സാനു മാഷ്

ലളിതമായ രീതിയിലായിരിക്കണം ജന്മദിനാഘോഷമെന്ന നിർബന്ധം സാനു മാഷിനുണ്ടായിരുന്നെങ്കിലും നിരവധിയാളുകളാണ് മലയാളത്തിന്‍റെ മഹാനായ ഗുരുനാഥന് ആശംസകൾ നേരാൻ നേരിട്ടെത്തിയത്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും അതിഥികളെ പൂർണ്ണമായും ഒഴിവാക്കിയായിരുന്നു ആഘോഷം. ചാവറ കൾച്ചറൽ സെന്‍ററിൽ നടന്ന ജന്മദിനാഘോഷ ചടങ്ങ് ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്‌തു. ഈ പ്രായത്തിലും എല്ലാ വേദികളിലും പ്രസന്ന വദനനായി അദ്ദേഹം സംബന്ധിക്കുകയാണ്. അദ്ദേഹത്തിന്‍റെ ഭാഷാനൈപുണ്യം ദീർഘകാലം കേട്ടിരിക്കാൻ നമുക്കും അനുഗ്രഹമുണ്ടാകട്ടെയെന്ന് അവർ ആശംസിച്ചു.

96 വയസൊരു യോഗ്യതയായി കാണുന്നില്ല: തനിക്ക് തൊണ്ണൂറ്റിയാറ് വയസായി എന്നത് ഒരു യോഗ്യതയായി ആരും കരുതുകയില്ലന്ന് വിചാരിക്കുന്നതായി സാനു മാസ്റ്റർ പറഞ്ഞു. ഞാൻ ജനിച്ചത് കുറച്ചു നേരെത്തെയായിപ്പോയെന്നും സ്വത്വസിദ്ധമായ ശൈലിയിൽ തലമുറകളുടെ അധ്യാപകനായ അദ്ദേഹം പറഞ്ഞു. പ്രായം എന്നത് ജീവിതം ക്ഷണികമായതിനാൽ ഒരു അതിർത്തി നിശ്ചയിച്ച് പറയുന്നു എന്ന് മാത്രമേയുള്ളൂ. വർധക്യമെന്തെന്ന് അത് പ്രാപിച്ചാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂവെന്നും സാനു മാസ്റ്റർ വിശദീകരിച്ചു. തൊണ്ണൂറ്റിയാറ് പിന്നിട്ടെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞത് പോലൊ തോന്നി പോവുകയാണന്നും സാനു മാസ്റ്റർ മനസ് തുറന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് പൊന്നാട അണിയിച്ച് ആദരിച്ചു.

നിരൂപകൻ, വാഗ്മി, അദ്ധ്യാപകൻ, എഴുത്തുകാരൻ, സാംസ്‌കാരിക നായകൻ തുടങ്ങിയ വിശേഷണങ്ങൾക്കെല്ലാം അർഹനായ എം.കെ സാനു ആലപ്പുഴയിലെ മംഗലത്തു വീട്ടിൽ എം സി കേശവന്‍റെയും കെ പി ഭവാനിയുടെയും മകനായാണ് ജനിച്ചത്. സ്‌കൂൾ അദ്ധ്യാപകനായും വിവിധ ഗവൺമെന്‍റ് കോളേജുകളിൽ പ്രൊഫസറായും ഔദ്യോഗിക ജീവിതം പൂർത്തിയാക്കി. കേരള സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനമുൾപ്പടെ നിരവധി മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

എന്‍റെ മേഖല രാഷ്ട്രീയമല്ല: എറണാകുളത്ത് നിന്നും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് എട്ടാം കേരള നിയമസഭയിൽ അംഗമായി. സാക്ഷാൽ ഇ എം എസ് നമ്പൂതിരിപാടിന്‍റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നും അദ്ദേഹം നിയമസഭയിലെത്തിയത്. രണ്ടാമതൊരു അവസരം കൂടി മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചപ്പോൾ നിരസിക്കുകയായിരുന്നു. എന്‍റെ മേഖല രാഷ്ട്രീയമല്ല സാഹിത്യമാണെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞെന്നായിരുന്നു സാനു മാഷിന്‍റെ മറുപടി.

തൊണ്ണൂറ്റിയാറാം വയസിലും അദ്ദേഹം എഴുത്ത് തുടരുകയാണ്. 'സാഹിത്യ ദർശനം' എന്ന പുസ്‌തകം ഈയടുത്താണ് പ്രസിദ്ധീകരിച്ചത്. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

താരതമ്യങ്ങളില്ലാത്ത മനുഷ്യസ്‌നേഹി: ലളിതമായ ജീവിതത്തിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും കൊച്ചിയിലെ ജനങ്ങൾക്കിടയിൽ സുപരിചിതനായ അദ്ദേഹം തൊണ്ണൂറ്റിയാറാം വയസിലും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. ജാതിമത, കക്ഷി രാഷ്ട്രീയത്തിനതീതമായ ബന്ധമാണ് അദ്ദേഹം ജനങ്ങളുമായി കാത്ത് സൂക്ഷിക്കുന്നത്. പ്രസംഗത്തിലും, എഴുത്തിലും സ്‌ഫുടം ചെയ്തെടുത്ത അനിതര സധാരണമായ ശൈലിയുടെ ഉടമ കൂടിയാണ്, കേരളത്തിലെ അധ്യാപകരുടെ അധ്യാപകനായ ഈ ചെറിയ വലിയ മനുഷ്യൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.