ETV Bharat / state

എസ്‌എസ്‌എൽസി പരീക്ഷാഫലം മെയ്‌ 20നകം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തിയതിക്കൊപ്പം തന്നെ പ്ലസ്‌ ടു പരീക്ഷാഫല പ്രഖ്യാപന തിയതിയെക്കുറിച്ചും മന്ത്രി വി ശിവന്‍കുട്ടി പരാമര്‍ശിച്ചു

വി ശിവൻകുട്ടി  minister v sivankutty sslc result declaration date  sslc result declaration date Ernakulam  എസ്‌എസ്‌എൽസി പരീക്ഷാഫലം മെയ്‌ 20നകം  വി ശിവൻകുട്ടി കൊച്ചിയിൽ  മന്ത്രി വി ശിവന്‍കുട്ടി
വി ശിവൻകുട്ടി
author img

By

Published : Apr 20, 2023, 6:14 PM IST

എറണാകുളം: എസ്‌എസ്‌എൽസി പരീക്ഷാഫലം മെയ്‌ 20നകവും പ്ലസ്‌ ടു പരീക്ഷാഫലം മെയ്‌ 25നകവും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യവേനൽ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. എസ്എസ്എൽസിയുടെയും സിബിഎസ്ഇ പത്താം ക്ലാസിന്‍റെയും റിസൾട്ട് വരുന്നതിനനുസരിച്ച് പ്ലസ് വൺ അഡ്‌മിഷൻ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ | 'അധ്യാപകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്, പക്ഷേ അതിര് വിടരുത്': വി ശിവന്‍കുട്ടി

ഹയർ സെക്കൻഡറി ബാച്ച് പുനക്രമീകരിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ തീരുമാനമെടുക്കും. സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിനായി 'കണ്ടിന്‍ജെന്‍സി അസിസ്റ്റൻസ് ഫോർ സസ്റ്റനൻസ് ഓഫ് സ്‌കൂള്‍ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതി' മുഖേന പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്‌കൂളുകളിൽ പിടിഎയുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനുമുള്ള നടപടികൾ മെയ് 30ന് മുൻപ് പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കും. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീൻ കാമ്പസ് - ക്ലീൻ കാമ്പസ് പദ്ധതി നടപ്പാക്കും.

ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും: സ്‌കൂളുകളിലെ പച്ചക്കറിത്തോട്ടം സ്‌കൂൾ അവധിക്കാലത്ത് നശിച്ചുപോവാതെ സംരക്ഷിക്കുന്നതിന് സ്‌കൂള്‍ സമീപത്തുള്ള വിദ്യാർഥികളുടെയും പ്രാദേശിക കർഷക സമൂഹത്തിന്‍റെയും സഹായം തേടും. പുറമെ, വിവിധ ക്ലബ്ബുകളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സഹകരണത്തോടെ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാലിക്കുന്നതിനുള്ള നിർദേശവും നൽകിയിട്ടുണ്ട്. ജൂൺ ഒന്നിന് തന്നെ പ്രവേശനോത്സവം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

വരുന്ന അധ്യയന വർഷം വിതരണം നടത്തേണ്ട ഒന്നാം വാല്യം പാഠപുസ്‌തകങ്ങളുടെ എണ്ണം 2,82,47,520 ആണ്. ഇതിൽ 1,74,60,775 പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയാക്കി വിതരണം പുരോഗമിക്കുന്നു. കൈത്തറി യൂണിഫോം വിതരണവും പുരോഗമിക്കുന്നു. 41.5 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്യുന്നത്. കുട്ടികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം അരിയുടെ വിതരണം പൂർത്തിയായി. എല്ലാ ജില്ലകളിലും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്‌കൂള്‍ പിടിഎ പ്രസിഡണ്ടുമാരുടെ യോഗം പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ മെയ് അഞ്ച് മുതൽ 15വരെ ജില്ലാതലത്തിൽ വിളിച്ചുകൂട്ടുന്ന നടപടി ആരംഭിച്ചു.

ALSO READ | കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ല; ഭരണഘടന മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് വി ശിവന്‍കുട്ടി

സ്‌കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്‌കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളോട് അനുബന്ധിച്ച് അധ്യാപക രക്ഷാകർതൃസമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത പ്രീ പ്രൈമറി സ്‌കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും മാർച്ച് മാസം വരെയുള്ള ഓണറേറിയം വിതരണം ചെയ്‌തു. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുന്നതിന് പരമാവധി അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കും. അവധിക്കാല രക്ഷകർതൃ സംഗമം ഓരോ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.