ETV Bharat / state

വൈദ്യുതി മേഖലയില്‍ കേരളത്തിന്‍റേത് സമാനതകളില്ലാത്ത നേട്ടം: മന്ത്രി എംഎം മണി - കെഎസ്ഇബി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മണി

നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ വിദൂര നിയന്ത്രണ സംവിധാനത്തോടെയാണ് ഈ സബ് സ്റ്റേഷനുകൾ നിർമിച്ചിരിക്കുന്നത്

minister mm mani news  mani inaugurates kseb initiatives  mm mani  മന്ത്രി എം.എം. മണി വാർത്തകൾ  കെഎസ്ഇബി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മണി  എം.എം. മണി
കെഎസ്ഇബി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.എം. മണി
author img

By

Published : Feb 18, 2021, 12:45 AM IST

എറണാകുളം: വൈദ്യുതി മേഖലയില്‍ കേരളം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. കെഎസ്ഇബിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കൾക്ക് ​ഗുണമേന്മയുള്ള വൈദ്യുതി തടസം കൂടാതെ നൽകുകയെന്ന ലക്ഷ്യത്തോടെ കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനമാണ് വൈദ്യുതി മന്ത്രി നിർവഹിച്ചത്. ട്രാൻസ്​ഗ്രിഡ് 2.0 പദ്ധതിയിലൂടെ തുടക്കംകുറിച്ച ആലുവ 220 കെവി ജിഐഎസ് സബ്സ്റ്റേഷനും, ആലുവ പള്ളിക്കര 220/110 കെവി എംസിഎംവി ലൈനുകളും 110 കെവി എടത്തല സബ്‌ സ്റ്റേഷനും ഉൾപ്പെടെ 11 പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും ഒരു ഓഫീസ് സമുച്ചയത്തിന്‍റെ നിർമ്മാണോദ്ഘാടനവുമാണ് എം.എം. മണി ഓൺലൈനിലൂടെ നിർവഹിച്ചത്.

കെഎസ്ഇബി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.എം. മണി

കേരള നിയമസഭ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആലുവ ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ബെന്നി ബഹനാൻ എംപി ശിലാഫലകം അനാച്ഛാദനം ചെയ്‌തു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ വിദൂര നിയന്ത്രണ സംവിധാനത്തോടെയാണ് ഈ സബ് സ്റ്റേഷനുകൾ നിർമിച്ചിരിക്കുന്നത്.

കെഎസ്ഇബി ലിമിറ്റഡ് ചെയർമാനും മാനേജിം​ഗ് ഡയറക്‌ടറുമായ എൻ.എസ്. പിള്ള, ആലുവ എംഎൽഎ അൻവർ സാദത്ത്, ആലുവ ​ന​ഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് മെമ്പർ സനിത റഹീം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻവർ അലി, സതി ലാലു, എം. ഷംസുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.