എറണാകുളം : കേന്ദ്രസര്‍ക്കാര്‍ മീഡിയ വണ്‍ വാര്‍ത്താചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ 3 അപ്പീലുകള്‍. ചാനലിന്‍റെ മാനേജ്‌മെന്‍റിനെ പ്രതിനിധീകരിച്ച് ചീഫ് എഡിറ്റര്‍ പ്രമോദ് രാമന്‍, സ്ഥാപനത്തിലെ ജീവനക്കാര്‍, കെ.യു.ഡബ്ല്യു.ജെ എന്നിവരാണ് അപ്പീലുകള്‍ ഫയല്‍ ചെയ്‌തത്.
ബുധനാഴ്‌ച സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്‍റെയും ജസ്റ്റിസ് ഷാജി പി ചാലിയുടെയും ഡിവിഷന്‍ ബഞ്ച് വ്യാഴാഴ്ച പരിഗണിക്കും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ മീഡിയവണിനായി ഹാജരാകും. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ ജെയ്‌ജു ബാബുവിനൊപ്പം എസ് ശ്രീകുമാറും ദാവെക്കൊപ്പമുണ്ടാകും.
ALSO READ: ബാബുവിന്‍റെ ജീവന് രക്ഷാകരം നീട്ടിയ സൈന്യത്തിന് നിലയ്ക്കാത്ത കയ്യടി
മതിയായ കാരണം കാണിക്കാതെയും കമ്പനിയുടേയോ ജീവനക്കാരുടേയോ വാദം കേള്‍ക്കാതെയുമാണ് കേന്ദ്ര നടപടി. 320-ലധികം വരുന്ന ജീവനക്കാര്‍ക്ക് തൊഴിൽ നിഷേധിയ്‌ക്കുന്നതാണ് ഉത്തരവെന്ന് അപ്പീലില്‍ വ്യക്തമാക്കുന്നു.