ETV Bharat / state

മറൈന്‍ ഡ്രൈവില്‍ മുഴുവൻ സമയ പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും കോടതി.

author img

By

Published : Jul 15, 2019, 9:07 PM IST

ഹൈക്കോടതി

കൊച്ചി: മറൈന്‍ ഡ്രൈവില്‍ മുഴുവൻ സമയ പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകുന്നത് തടയണം. സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മറൈൻ ഡ്രൈവിൽ രാത്രികാലങ്ങളില്‍ നിരവധി അക്രമങ്ങള്‍ നടക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങൾക്ക് കുടുംബ സമേതം സമയം ചെലവഴിക്കാൻ സാഹചര്യം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേ സമയം മറൈന്‍ ഡ്രൈവ് നവീകരണത്തിന് വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ)ക്കും കോടതി നിര്‍ദ്ദേശം നല്‍കി. മറൈന്‍ ഡ്രൈവ് സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്‌ചവരുത്തിയെന്ന ഹര്‍ജിയിലെ വാദങ്ങൾ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

Intro:Body:കൊച്ചി മറൈന്‍ ഡ്രൈവില്‍ മുഴുവൻ സമയ പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകുന്നത് തടയണം. സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മറൈൻ ഡ്രൈവിൽ രാത്രികാലങ്ങളില്‍ നിരവധി അക്രമങ്ങള്‍ നടക്കുന്നതായി ചൂണ്ടി കാണിച്ചും, ജനങ്ങൾക്ക് കുടുംബ സമേതം സമയം ചെലവഴിക്കാൻ സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട് കൊച്ചി സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

അതേ സമയം മറൈന്‍ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ)യ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി. മറൈന്‍ ഡ്രൈവ് സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ചവരുത്തിയെന്ന ഹര്‍ജിയിലെ വാദങ്ങൾ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.