ETV Bharat / state

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാന്‍ ഇനി ഒരു നാള്‍; ഇന്ന് മോക് ഡ്രില്‍

സ്ഫോടനം നടക്കുന്നതിന് രണ്ടര മണിക്കൂർ മുമ്പ് തന്നെ സമീപവാസികൾ ഒഴിയണം. കൂടാതെ സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.

മരട്  മരട് ഫ്ലാറ്റ്  മരട് ഫ്ലാറ്റ് പൊളിക്കല്‍  നിയന്ത്രിത സ്ഫോടനം  മോക് ഡ്രില്‍  maradu flat  maradu flat demolition  mock drill  maradu latest news
മരടിലെ ഫ്ലാറ്റുകൾ നാളെ പൊളിക്കും; ഇന്ന് മോക് ഡ്രില്‍
author img

By

Published : Jan 10, 2020, 9:07 AM IST

കൊച്ചി: സുപ്രീംകോടതി നിർദേശപ്രകാരം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ ശനിയാഴ്ച നിലം പൊത്തും. ഹോളി ഫെയ്ത്തും ജനസാന്ദ്രത ഏറ്റവുമധികമുള്ള ആൽഫ സെറീൻ ഇരട്ട സമുച്ചയങ്ങളുമാണ് ശനിയാഴ്ച നിയന്ത്രിത സ്ഫോടനം വഴി തകർക്കുന്നത്. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ മോക്ഡ്രിൽ നടത്തും. പൊലീസും അഗ്നിശമനസേനയുമാണ് മോക്ഡ്രിൽ നടത്തുന്നത്. അതേസമയം ഇന്നത്തെ മോക്ഡ്രില്ലിൽ ആളുകളെ ഒഴിപ്പിക്കില്ല.

ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ സ്ഫോടനം നിശ്ചയിച്ചിരിക്കുന്നത്. സ്ഫോടനം നടക്കുന്നതിന് രണ്ടര മണിക്കൂർ മുമ്പ് തന്നെ സമീപവാസികൾ ഒഴിയണമെന്നാണ് മരട് നഗരസഭ നിർദേശിച്ചിരിക്കുന്നത്. ഇത് കൂടാതെ സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോളി ഫെയ്ത്തിൽ സ്ഫോടനം നടത്തിയതിന് തൊട്ടുപിന്നാലെ മിനിറ്റുകളുടെ ഇടവേളയിൽ ആൽഫ സെറീനിലും സ്ഫോടനം നടത്തും.

ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി തകർക്കുന്ന സമയത്ത് സുരക്ഷാക്രമീകരണങ്ങൾ സുഗമമാക്കുന്നതിന് 500 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. സ്ഫോടനം നടത്തുന്ന കെട്ടിടത്തിന് 200 മീറ്റർ അപ്പുറം ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രണമുണ്ടാകും. കൂടാതെ കായലിൽ ആളുകൾ വഞ്ചിയിൽ സഞ്ചരിക്കാതിരിക്കാൻ കോസ്റ്റൽ പൊലീസും സഹായത്തിനെത്തും.

എക്സ്പ്ലോസീവ് സോണിൽ നിന്ന് ആളുകൾ ഒഴിഞ്ഞതിന് പിന്നാലെ പൊലീസ് വീടുകളിൽ പരിശോധന നടത്തും. സ്ഫോടനം നടത്തുന്നതിന് 10 മിനിറ്റ് മുമ്പ് ഹൈവേ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ഫ്ലാറ്റുകളുടെ പരിസരങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഫോടന സമയങ്ങളിൽ ആംബുലൻസ്, എയർഫോഴ്സ് എന്നിവയുടെ പൂർണ സേവനം പരിസരങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

ഇതുകൂടാതെ വീടുകളിൽ നിന്നും ഒഴിഞ്ഞു പോകുന്ന പ്രദേശവാസികൾ കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും കൃത്യമായി അടക്കണമെന്നും എയർകണ്ടീഷണറുകൾ ഉൾപ്പെടെയുളള വൈദ്യുതി ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിച്ചതിന് ശേഷം മെയിൻ സ്വിച്ച് ഓഫ് ചെയ്യണമെന്നും നഗരസഭ നിർദേശം നൽകിയിട്ടുണ്ട്. വീടുകളിൽ വയോജനങ്ങൾ ഉണ്ടെങ്കിൽ അവരെ സുരക്ഷിതമായി കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വളർത്തുമൃഗങ്ങളെ ഉൾപ്പെടെ സുരക്ഷിതമായി പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Intro:

Body:സുപ്രീംകോടതി നിർദേശപ്രകാരം മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ നാളെ നിലം പൊത്തും. ഹോളി ഫെയ്ത്തും ജനസാന്ദ്രത ഏറ്റവുമധികമുള്ള ആൽഫ സെറീൻ ഇരട്ട സമുച്ചയങ്ങളുമാണ് നാളെ നിയന്ത്രിക്കാൻ സ്ഫോടനം വഴി തകർക്കുന്നത്. ഇതിനു മുന്നോടിയായി ഇന്ന് രാവിലെ മോക്ഡ്രിൽ നടത്തും.പോലീസും അഗ്നിശമനസേനയുമാണ് ഇന്ന് മോക്ഡ്രിൽ നടത്തുന്നത്. അതേസമയം ഇന്നത്തെ മോക്ഡ്രില്ലിൽ ആളുകളെ ഒഴിപ്പിക്കല്ല.

നാളെ രാവിലെ 11 മണിക്കാണ് ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ സ്ഫോടനം നിശ്ചയിച്ചിരിക്കുന്നത്. സ്ഫോടനം നടക്കുന്നതിന് രണ്ടര മണിക്കൂർ മുമ്പ് തന്നെ സമീപവാസികൾ ഒഴിയണമെന്നാണ് മരട് നഗരസഭ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് കൂടാതെ സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോളി ഫെയ്ത്തിൽ സ്ഫോടനം നടത്തിയതിനു തൊട്ടുപിന്നാലെ മിനിറ്റുകളുടെ ഇടവേളയിൽ രണ്ടാമത്തെ ഫ്ലാറ്റായ ആൽഫ സെറീനിലും സ്ഫോടനം നടത്തും.

ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി തകർക്കുന്ന സമയത്ത് സുരക്ഷാക്രമീകരണങ്ങൾ സുഗമമാക്കുന്നതിന് 500 പോലീസുകാരെയാണ് വിന്യസിക്കുന്നത്. സ്ഫോടനം നടത്തുന്ന കെട്ടിടത്തിന് 200 മീറ്റർ അപ്പുറം ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രണമുണ്ടാകും. കൂടാതെ കായലിൽ ആളുകൾ വഞ്ചിയിൽ സഞ്ചരിക്കാതിരിക്കാൻ കോസ്റ്റൽ പോലീസും സഹായത്തിനെത്തും.

എക്സ്പ്ലോസീവ് സോണിൽ നിന്ന് ആളുകൾ ഒഴിഞ്ഞതിന് പിന്നാലെ പോലീസ് വീടുകളിൽ പരിശോധന നടത്തും. സ്ഫോടനം നടത്തുന്നതിന് 10 മിനിറ്റ് മുൻപ് ഹൈവേ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ഫ്ലാറ്റുകളുടെ പരിസരങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഫോടന സമയങ്ങളിൽ ആംബുലൻസ്, എയർഫോഴ്സ് എന്നിവയുടെ പൂർണ്ണ സേവനം പരിസരങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

ഇതുകൂടാതെ വീടുകളിൽ നിന്നും ഒഴിഞ്ഞു പോകുന്ന പ്രദേശവാസികൾ കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും കൃത്യമായി അടക്കണമെന്നും എയർകണ്ടീഷണറുകൾ ഉൾപ്പെടെയുളള വൈദ്യുതി ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിച്ചതിന് ശേഷം മെയിൻ സ്വിച്ച് ഓഫ് ചെയ്യണമെന്നും നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ വയോജനങ്ങൾ ഉണ്ടെങ്കിൽ അവരെ സുരക്ഷിതമായി കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വളർത്തുമൃഗങ്ങളെ ഉൾപ്പെടെ സുരക്ഷിതമായി പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.