എറണാകുളം: മരടിൽ കെട്ടിടം തകര്‍ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒഡിഷ സ്വദേശികളായ ശങ്കർ (28), സുശാന്ത് (38) എന്നിവരാണ് മരിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട വിവരം അറിഞ്ഞെത്തിയ പൊലീസുകാരും നാട്ടുകാരും ചേർന്നാണ് കെട്ടിടാവശിഷ്‌ടങ്ങളിൽ കുടുങ്ങി കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്. കൂടുതൽ പേർ അകപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള തെരച്ചിൽ തുടരുകയാണ്.