ETV Bharat / state

മരട് : ആശങ്കയകറ്റാൻ ഇന്ന് സബ്‌ കലക്‌ടറുടെ വിശദീകരണ യോഗം - ഫ്ലാറ്റ് പൊളിക്കല്‍ ലേറ്റസ്റ്റ് ന്യൂസ്

ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഹോളി ഫെയ്ത്തിന് സമീപത്ത് താമസിക്കുന്നവരുടെ യോഗവും വൈകുന്നേരം അഞ്ച് മണിക്ക് ഗോൾഡൻ കായലോരത്തിന് സമീപമുള്ളവരുടെ യോഗവും ചേരും. നാളെ ആൽഫ , ജെയിൻ ഫ്ലാറ്റുകളുടെ പരിസരവാസികളുടെ യോഗവും ചേരും.

ആശങ്കയകറ്റാൻ വിശദീകരണ യോഗം
author img

By

Published : Oct 13, 2019, 10:05 AM IST

എറണാകുളം: മരടിലെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പരിസര വാസികളുടെ ആശങ്കയകറ്റാൻ ഇന്ന് വിശദീകരണ യോഗം ചേരും. മരട് നഗരസഭ സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കുന്ന സബ് കലക്‌ടര്‍ സ്നേഹിൽകുമാർ പങ്കെടുക്കും. ഫ്ലാറ്റുകൾ പൊളിക്കുമ്പോള്‍ സമീപ പ്രദേശങ്ങളെ ഏതു രീതിയിൽ ബാധിക്കുമെന്നതിനെ കുറിച്ച് അദ്ദേഹം വിശദീകരണം നല്‍കും. പരിസരവാസികളുടെ സംശയങ്ങൾക്കും സബ് കലക്‌ടര്‍ മറുപടി നൽകും. ഫ്ലാറ്റ് പൊളിക്കുമ്പോള്‍ ആറുമണിക്കൂർ സമയത്തേക്ക് മാത്രം ഇരുന്നൂറ് മീറ്റർ ചുറ്റളവിലുള്ളവരെ മാറ്റിപാർപ്പിക്കാനാണ് തീരുമാനം. ഫ്ലാറ്റ് പൊളിക്കുന്നതിന് ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തി. ഫ്ലാറ്റ് പൊളിക്കുന്ന കമ്പനികളും അമ്പത് അടി ചുറ്റളവിലുള്ളവരെ മാത്രം മാറ്റി പാര്‍പ്പിച്ചാല്‍ മതിയെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പൊളിക്കുന്നതിനായി തെരെഞ്ഞടുത്ത കമ്പനികൾക്ക് ഫ്ലാറ്റുകൾ കൈമാറുന്നത് വൈകിയേക്കും. കമ്പനികളെ തെരെഞ്ഞടുത്തത് മരട് നഗരസഭാ കൗൺസിൽ അംഗീകരിച്ചിരുന്നില്ല. വിഷയം ചർച്ച ചെയ്യാൻ വീണ്ടും കൗൺസിൽ ചേരാനാണ് നഗരസഭയുടെ തീരുമാനം.

Intro:Body:മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപെട്ട് പരിസര വാസികളുടെ ആശങ്കയകറ്റാൻ ഇന്ന് വിശദീകരണ യോഗം നടക്കും. മരട് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ്ബ് കളക്ട്ടർ സ്നേഹിൽകുമാർ യോഗത്തിൽ പങ്കെടുക്കും. ഫ്ലാറ്റുകൾ പൊളിക്കുന്ന വേളയിൽ സമീപ പ്രദേശങ്ങളെ ഏതു രീതിയിൽ ബാധിക്കുമെന്നതിനെ കുറിച്ച് വിശദീകരണം നൽകും. പരിസരവാസികളുടെ സംശയങ്ങൾക്കും സബ്ബ് കളക്ടർ മറുപടി നൽകും . ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഹോളി ഫെയ്ത്തിന് സമീപത്ത് താമസിക്കുന്നവരുടെ യോഗവും , വൈകുന്നേരം അഞ്ചു മണിക്ക് ഗോൾഡൻ കായലോരത്തിന് സമീപമുള്ളവരുടെ യോഗവുമാണ് നടക്കുക. നാളെ ആൽഫ , ജെയിൻ ഫ്ലാറ്റുകളുടെ പരിസരവാസികളുടെ യോഗവും നടക്കും. ഫ്ലാറ്റ് പൊളിക്കുന്ന വേളയിൽ ആറുമണിക്കൂർ സമയം മാത്രമാണ് ഇരുനൂറ് മീറ്റർ ചുറ്റളവിലുള്ളവരെ മാറ്റിപാർപ്പിക്കുക. ഫ്ലാറ്റ് പൊളിക്കുന്നതിന് ഇൻഷൂറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കുന്ന കമ്പനികളും അമ്പതടി ചുറ്റളവിലുള്ളവരെ മാത്രം മാറ്റി താമസിപ്പിച്ചാൽ മതിയെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പൊളിക്കുന്നതിനായി തിരെഞ്ഞടുത്ത കമ്പനികൾക്ക് ഫ്ലാറ്റുകൾ കൈമാറുന്നത് വൈകിയേക്കും. കമ്പനികളെ തിരെഞ്ഞടുത്തത് മരട് നഗരസഭാ കൗൺസിൽ അംഗീകരിച്ചിരുന്നില്ല. വിഷയം ചർച്ച ചെയ്യാൻ വീണ്ടും കൗൺസിൽ ചേരാനാണ് നഗരസഭയുടെ തീരുമാനം.
Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.