ETV Bharat / state

LSG Bypoll: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കൊച്ചി നഗരസഭ ഭരണത്തില്‍ നിർണായകം - Gandhinagar division by-election

Kochi corporation by election: ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത കോർപറേഷൻ യുഡിഎഫ് വിമതരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരിക്കുന്നത്. ഗാന്ധിനഗർ ഡിവിഷനിൽ കഴിഞ്ഞ തവണ 115 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഇടതുമുന്നണി വിജയിച്ചത്.

Kochi corporation by-election  കൊച്ചി കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പ്  ഗാന്ധിനഗർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്  bypolls in kerala  Gandhinagar division by-election  LSG Bypoll
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കൊച്ചി നഗരസഭ മുന്നണികൾക്ക് നിർണായകം
author img

By

Published : Dec 7, 2021, 1:49 PM IST

എറണാകുളം: കൊച്ചി കോർപ്പറേഷൻ 63-ാം ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇടതു വലതു മുന്നണികൾക്ക് നിർണായകം. ഇടതു കൗൺസിലർ കെ.കെ ശിവൻ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഗാന്ധിനഗർ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ ബിന്ദു ശിവനാണ് ഇടതുമുന്നണി സ്ഥാനാർഥി. കഴിഞ്ഞ തവണ പരാജയപ്പെട്ട കോൺഗ്രസിലെ പി.ഡി മാർട്ടിനാണ് പ്രധാന എതിരാളി. ബിജെപിയുടെ പി.ജി മനോജ് കുമാറും മത്സര രംഗത്തുണ്ട്.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കൊച്ചി നഗരസഭ മുന്നണികൾക്ക് നിർണായകം

ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത കോർപറേഷൻ യുഡിഎഫ് വിമതരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരിക്കുന്നത്. ഗാന്ധിനഗർ ഡിവിഷനിൽ കഴിഞ്ഞ തവണ 115 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഇടതുമുന്നണി വിജയിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയമാവർത്തിച്ചാൽ കോർപ്പറേഷൻ ഭരണത്തെ ബാധിക്കില്ല.

എന്നാൽ യുഡിഎഫിന് അനുകൂലമായാണ് കാറ്റ് വീശുന്നതെങ്കിൽ മുന്നണികൾ തമ്മിലുളള വ്യത്യാസം ഒന്നായി ചുരുങ്ങും. നാല് സ്വതന്ത്രരിൽ മൂന്ന് പേരും നിലവിൽ ഇടതുമുന്നണിക്ക് ഒപ്പമാണ്. ഉപതെരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ ഇവരെ കൂടെ നിർത്തി ഭരണം പിടിക്കാനുള ശ്രമം യുഡിഎഫ് നടത്തുമെന്ന കാര്യത്തിൽ സംശയമില്ല.

ഗാന്ധിനഗർ ഡിവിഷനിൽ 2020ൽ ആകെ വോട്ടർമാരുടെ എണ്ണം 7752 ആയിരുന്നു. ഇതിൽ 4287 പേരാണ് വോട്ട് ചെയ്‌തത്. എൽഡിഎഫ് - 1886, യുഡിഎഫ് - 1771 എന്നിങ്ങനെയായിരുന്നു 2020ലെ വോട്ടുനില.

എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ആകെ 8032 പേർക്കാണ് വോട്ടുള്ളത്. കടവന്ത്ര കേന്ദ്രീയ വിദ്യാലയം, ഗാന്ധി നഗർ മാതാ നഗർ സ്‌കൂൾ എന്നീ രണ്ട് കേന്ദ്രങ്ങളിലായി ആകെ അഞ്ച് ബൂത്തുകളിലാണ് രാവിലെ ഏഴ് മണി മുതൽ പോളിങ് നടക്കുന്നത്. വോട്ടെടുപ്പിന്‍റെ ആദ്യമണിക്കൂറിൽ കൂടുതൽ പേർ എത്തിയില്ലെങ്കിലും 11 മണിയോടെ ബൂത്തുകളിൽ നീണ്ട നിര പ്രകടമായിരുന്നു. നാളെ രാവിലെ 8 മണി മുതൽ മഹാരാജാസ് കോളജിൽ വെച്ച് വോട്ടെണ്ണൽ നടക്കും.

Also Read: LSG bypoll : സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് പോളിങ് തുടങ്ങി; ജനവിധി കാത്ത് 32 വാർഡുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.