എറണാകുളം : എൽദോസ് കുന്നപ്പിള്ളില്‍ എം.എൽ.എക്കെതിരെ പരാതി നൽകിയ യുവതിയെ മര്‍ദിച്ചെന്ന കേസില്‍ പ്രതികളായ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകരായ അലക്‌സ്.എം, ജോസ്.ജെ ചെറുവള്ളി, സുധീർ പി.എസ് എന്നിവരാണ് തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. കേസിലെ പരാതിക്കാരിയായ യുവതിയെ മര്‍ദിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നും എംഎല്‍എക്ക് നിയമസഹായം നല്‍കുന്നതില്‍ നിന്ന് തടയുകയാണ് ലക്ഷ്യമെന്നും അഭിഭാഷകരുടെ ഹര്‍ജിയില്‍ പറയുന്നു.
തങ്ങള്‍ക്കെതിരെ ആരോപിച്ച കുറ്റം തെളിയിക്കുന്നതിനായി സംഭവ സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തതില്‍ വിവിധ ബാര്‍ അസോസിയേഷനുകള്‍ പ്രതിഷേധിച്ചിരുന്നു.