കവരത്തി : ലക്ഷദ്വീപിൽ ആറ് ദ്വീപുകളിൽ കൂടി സമ്പൂർണ അടച്ചിടൽ. കവരത്തി, അമിനി, ആന്ത്രോത്ത്, മിനിക്കോയ്, കൽപേനി, ബിന്ദ്ര എന്നീ ദ്വീപുകളിലാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. ഏറ്റവും ചെറിയ, ബിന്ദ്രയാണ് പുതുതായി കൂട്ടി ചേർത്തത്. കവരത്തിയിൽ കടകൾക്ക് ജില്ല കലക്‌ടറുടെ അനുമതിയോടെ ഉച്ചയ്ക്ക് ഒന്ന് മുതൽ 4 വരെ പ്രവർത്തിക്കാം.
മറ്റ് ദ്വീപുകളിൽ കടകൾക്ക് ജില്ല കലക്ടറുടെ അനുമതിയോടെയും ബിഡിഒമാരുടെ അനുമതിയോടെയും പ്രവർത്തിക്കാം. ഹോട്ടലുകൾ രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയും വൈകീട്ട് ആറ് മുതൽ ഒമ്പത് വരെയും തുറക്കാം. പാഴ്‌സല്‍ സർവീസ് മാത്രമേ അനുവദിക്കുകയുള്ളൂ. ഹോസ്റ്റൽ സ്റ്റാഫ് കൊവിഡ് പരിശോധന നടത്തുകയും പ്രത്യേക പാസ് വാങ്ങുകയും വേണം.
READ MORE: ലക്ഷദ്വീപ് നിവാസികൾ അല്ലാത്തവർ മടങ്ങണമെന്ന് ഉത്തരവ്
മത്സ്യ,ഇറച്ചി വില്‍പ്പനക്കാര്‍ക്ക് ഹോം ഡെലിവറിയായി ഉച്ചയ്ക്ക് മൂന്ന് മുതൽ അഞ്ച് വരെ വിൽപ്പന നടത്താം. ഇവരും കൊവിഡ് പരിശോധന നടത്തുകയും പ്രത്യേക അനുമതി വാങ്ങുകയും വേണം. ഇവർ വാഹനം ഉപയോഗിക്കുന്നുവെങ്കിൽ അതിനും പ്രത്യേക അനുവാദം വാങ്ങണം. ആറ് ദ്വീപുകൾ ഒഴികെയുള്ള മറ്റ് നാല് ദ്വീപുകളിൽ രാത്രി കർഫ്യൂ മാത്രമാണുള്ളത്. ഈ ദ്വീപുകളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ കടകൾ തുറക്കാം. അവശ്യ സർവീസുകൾക്കും ഇളവുണ്ട്.