ETV Bharat / state

കുഞ്ഞനന്തൻ മര്യാദരാമനെന്ന് സർക്കാർ ഹൈക്കോടതിയിൽ - high court

കുഞ്ഞനനന്തന്‍ ഒരിക്കല്‍ പോലും മോശം പെരുമാറ്റത്തിന്‍റെ പേരില്‍ അച്ചടക്ക നടപടി നേരിട്ടിട്ടില്ല. ഇത് പരിഗണിച്ചാണ് കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതെന്നും സര്‍ക്കാര്‍.

പി.കെ കുഞ്ഞനന്തൻ
author img

By

Published : Feb 12, 2019, 7:28 PM IST

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന് പിന്തുണ നൽകി സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കുഞ്ഞനന്തന്‍ ജയിലില്‍ നല്ലനടപ്പുകാരനാണെന്നും പരോൾ അനുവദിച്ചിട്ടുളളത് നിയമാനുസൃതമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.കുഞ്ഞനന്തന് പരോള്‍ നല്‍കിയതിനെതിരെ കെ.കെ.രമ നല്‍കിയ ഹര്‍ജി അനാവശ്യമെന്നും രമയുടെ ഹർജി നിയമാനുസൃതം നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് ഹൈക്കോടതിയില്‍ സര്‍ക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

2014 ജനുവരി 28നാണ് കുഞ്ഞനന്തന്‍റെ ആദ്യ പരോള്‍ അപേക്ഷ കിട്ടിയത് .അന്ന് അത് പരിശോധിച്ച ജില്ലാ പൊലീസ് സൂപ്രണ്ടും പ്രൊബേഷന്‍ ഓഫിസറും പരോള്‍ നിഷേധിച്ചിരുന്നു . അച്ചടക്കവും നല്ല നടപ്പും പാലിക്കുന്ന കുഞ്ഞനനന്തന്‍ ഒരിക്കല്‍ പോലും മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ജയിലിൽ അച്ചടക്ക നടപടി നേരിട്ടിട്ടില്ല . ഇത് പരിഗണിച്ചാണ് പിന്നീട് കുഞ്ഞനന്തന്‍റെ പരോള്‍ അപേക്ഷകള്‍ പരിഗണിച്ചതും പരോള്‍ അനുവദിച്ച് നൽകിയിട്ടുളളതും.

2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ കുഞ്ഞനന്തന് 60 ദിവസത്തെ അടിയന്തര പരോളും 135 ദിവസത്തെ സാധാരണ പരോളുമാണ് നല്‍കിയട്ടുള്ളത് . കൂടാതെ ഒരുവര്‍ഷത്തിൽ അറുപത് ദിവസത്തിന് മുകളില്‍ സാധാരണ പരോള്‍ അനുവദിച്ചിട്ടുമില്ല . മാത്രമല്ല ,സര്‍ക്കാരിന്‍റെ അനുമതി മുന്‍കൂട്ടി തേടി നിയമാനുസൃതമായാണ് അടിയന്തര പരോളുകൾ നൽകിയിട്ടുളളതും. ഒരു രാഷ്ട്രീയ പരിഗണനയും കുഞ്ഞനന്തന് നൽകിയിട്ടില്ലെന്നും അതിനാൽ തന്നെ ചട്ടം ലംഘിച്ച് പരോള്‍ അനുവദിച്ചെന്ന കെ.കെ.രമയുടെ വാദം നിലനില്‍ക്കില്ലെന്നും ആഭ്യന്തരവകുപ്പ് സമർപ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

Intro:Body:

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ ജയിലില്‍ നല്ലനടപ്പുകാരനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ . കുഞ്ഞനന്തന് നിയമാനുസൃതമായാണ് പരോള്‍ അനുവദിച്ചിട്ടുള്ളത് . കുഞ്ഞനന്തന് പരോള്‍ നല്‍കിയതിനെതിരെ കെ.കെ.രമ നല്‍കിയ ഹര്‍ജി അനാവശ്യമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി 

കെ കെ രമയുടെ ഹര്‍ജി നിയമാനുസൃതം നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. കുഞ്ഞനന്തന്റെ ആദ്യ പരോള്‍ അപേക്ഷ കിട്ടിയത് 2014 ജനുവരി 28നാണ് . അന്ന് അത് പരിശോധിച്ച ജില്ലാ പൊലീസ സൂപ്രണ്ടും പ്രൊബേഷന്‍ ഒാഫിസറും പരോള്‍ നിഷേധിച്ചിരുന്നു . 

ജയിലില്‍ നല്ല നടപ്പും അച്ചടക്കവും  പാലിക്കുന്ന കുഞ്ഞനനന്തന്‍ ഒരിക്കല്‍ പോലും മോശം പെരുമാറ്റത്തിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ടിട്ടില്ല . ഇതെല്ലാം പരിഗണിച്ചാണ് പിന്നീട് കുഞ്ഞനന്തന്റെ പരോള്‍ അപേക്ഷകള്‍ പരിഗണിച്ചതും നിയമാനുസൃതം പരോള്‍ അനുവദിച്ചിട്ടുള്ളതും .  2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 60 ദിവസത്തെ അടിയന്തിര പരോളും 135 ദിവസത്തെ സാധാരണ പരോളുമാണ് നല്‍കിയട്ടുള്ളത് . മാത്രമല്ല ഒരുവര്‍ഷം അറുപത് ദിവസത്തിന് മുകളില്‍ സാധാരണ പരോള്‍ അനുവദിച്ചിട്ടുമില്ല . അടിയന്തര പരോള്‍ നിയമാനുസൃതം സര്‍ക്കാരിന്റെ  അനുമതി മുന്‍കൂട്ടി തേടിയാണ്  നല്‍കിയിട്ടുള്ളത് . രാഷ്ട്രീയമായ ഒരു പരിഗണനയും കുഞ്ഞനന്തന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍  ചട്ടം ലംഘിച്ച് പരോള്‍ അനുവദിച്ചെന്ന രമയുടെ വാദം നിലനില്‍ക്കില്ലെന്നും  ആഭ്യന്തരവകുപ്പ്  എതര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.