ETV Bharat / state

കരിങ്കൊടികളല്ല, ഇനി ഷൂ ഏറ്‌; നവകേരള യാത്രയ്ക്കുനേരെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം - pinarayi vijayan

KSU activists protest against Nava kerala Yatra: കരിങ്കൊടികൾ മാറ്റി തിരുവനന്തപുരത്തേക്ക് ആഢംബര യാത്ര എത്തുന്നത് വരെ  ഷൂ കൊണ്ടുള്ള  പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു പ്രസിഡന്‍റ്‌ അലോഷ്യസ് സേവ്യർ. ഏറിയാനൊക്കെ പോയാൽ അതിന്‍റേതായ നടപടി തുടരും അന്നേരം വിലപിച്ചിട്ട് കാര്യമില്ലെന്ന്‌ മുഖ്യമന്ത്രി.

KSU activists protest against Nava kerala Yatra  Nava kerala Yatra  Nava Kerala Sadas  KSU activists protest  കരിങ്കൊടി പ്രതിഷേധം  Black flag protest  കെഎസ്‌യു  നവകേരള യാത്ര  നവകേരള സദസ്‌  യൂത്ത് കോൺഗ്രസ്  Youth Congress  DYFI  pinarayi vijayan  ksu state president aloysius xavier
protest against Nava kerala Yatra
author img

By ETV Bharat Kerala Team

Published : Dec 10, 2023, 10:12 PM IST

നവകേരള യാത്രയ്ക്കുനേരെ പ്രതിഷേധം

എറണാകുളം : പെരുമ്പാവൂരിൽ നവകേരള യാത്രയ്ക്കുനേരെ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധവും ഷൂ ഏറും (KSU activists protest against Nava kerala Yatra). കെഎസ്‌യു പ്രവർത്തകർ ഷൂ എറിഞ്ഞതിനെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഏറിയാനൊക്കെ പോയാൽ അതിന്‍റേതായ നടപടി തുടരും അന്നേരം വിലപിച്ചിട്ട് കാര്യമില്ല. ഇത്തരം പ്രവർത്തനങ്ങൾ നാടിനോടുള്ള വെല്ലുവിളിയായി കാണണം.

നാട്ടുകാർ സംയമനം പാലിക്കുന്നു. അത് അങ്ങിനെത്തന്നെയാണ് വേണ്ടത്. എന്നാൽ നിയമപരമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോതമംഗലത്തെ നവകേരള സദസിലായിരുന്നു (Nava Kerala Sadas) മുഖ്യമന്ത്രിയുടെ പ്രതികരണം. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടർന്ന് നിർത്തിവച്ച നവകേരള യാത്ര എറണാകുളം ജില്ലയിൽ പുനരാരംഭിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം. പെരുമ്പാവൂരിൽ നവകേരള യാത്രയുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി.

സുരക്ഷ ചുമതലയുള്ള പൊലീസുകാരും പ്രതിഷേധിച്ച പ്രവർത്തകരെ കായികമായി നേരിടുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ ഓടക്കാലിയിൽ കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെയും, വാഹന വ്യൂഹത്തിന് നേരെയും ഷൂ എറിയുകയായിരുന്നു. ഇവരെ പൊലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. അതേസമയം പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് മർദനമേറ്റതായി പരാതി.

മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. പെരുമ്പാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്‌ നോയൽ ജോസിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു എംഎൽഎ. ബൈക്കുകളിലെത്തിയ പ്രവർത്തകർ മർദിച്ചെന്നാണ് ആരോപണം.

ALSO READ: സിപിഎം മെമ്പറാണ്, ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും തല്ലി, പാർട്ടി വിടുകയാണെന്ന്‌ റഹീസ്

എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള യാത്രയ്ക്കു നേരെ കരിങ്കൊടി കാണിച്ചു. ഇവിടെയും ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.

പൊലീസെത്തിയാണ് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തത്. അതേ സമയം നവകേരള യാത്ര എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇടുക്കി ജില്ലയിലേക്ക് പ്രവേശിച്ചു. പ്രതിഷേധ സമരത്തിൻ്റെ ഗതി മാറുമെന്ന മുന്നറിയിപ്പുമായി കെഎസ്‌യു രംഗത്ത് എത്തി.

പൊതു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അവർക്ക് യാതൊരു പ്രയോജനവുമില്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ആഢംബര യാത്രക്കെതിരായ പ്രതിഷേധ സമരത്തിൻ്റെ ഗതിമാറുമെന്ന് കെഎസ്‌യു വ്യക്തമാക്കി. കരിങ്കൊടികൾ മാറ്റി തിരുവനന്തപുരത്തേക്ക് ആഢംബര യാത്ര എത്തുന്നത് വരെ ഷൂ കൊണ്ടുള്ള പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു പ്രസിഡന്‍റ്‌ അലോഷ്യസ് സേവ്യർ (ksu state president Aloysius Xavier) അറിയിച്ചു.

ALSO READ: ഹൈക്കോടതി പറഞ്ഞത് മറന്നോ? നവ കേരള സദസിന്‍റെ പ്രചരണത്തിന് സ്‌കൂള്‍ സമയത്ത് കുട്ടികളുടെ ജാഥ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.