എറണാകുളം: കോതമംഗലത്തെ ആദിവാസി മേഖലയിലെ കൊവിഡ് പരിശോധനക്ക് മൊബൈല്‍ യൂണിറ്റുകള്‍. ആന്‍റിജന്‍ ടെസ്റ്റ് നടത്താനുള്ള സൗകര്യമാണ് യൂണിറ്റുകളില്‍ ഉള്ളത്. ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിലാണ് പരിശോധന. കുട്ടംമ്പുഴയിലെ ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ ബ്ലോക്കിലെ പത്ത് പഞ്ചായത്തിലും ഇത്തരത്തില്‍ ടെസ്റ്റ് നടത്തും.
ആദിവാസി മേഖലയിലെ കൊവിഡ് വ്യാപനം മുന്നില്‍ കണ്ടാണ് നടപടി. സമ്പര്‍ക്ക രോഗ വ്യാപനം ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യത്തിലാണ് തീരുമാനം. ജില്ലയിലെ പ്രധാന ആദിവാസി മേഖലയാണ് കുട്ടമ്പുഴ പഞ്ചായത്ത്. വെള്ളാരംകുത്ത് ആദിവാസി കുടിയിൽ പദ്ധതിയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീര്‍ നിര്‍വഹിച്ചു.
കൂടുതല്‍ വായനക്ക്: എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
വരും ദിവസങ്ങളില്‍ ബ്ലോക്ക് പരിധിയിലെ മറ്റ് പ്രദേശങ്ങളിലും, ആദിവാസി കുടികളിലും കൊവിഡ് പരിശോധന നടത്തും. പാലിയേറ്റീവ് രോഗികളെ വീടുകളില്‍ ചെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഡി.സി.സി, സി.എഫ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ വേണ്ട ഉപകരണങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്.
also read: എറണാകുളത്ത് ടെക്സ്റ്റൈല്‍, ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് ആഴ്‌ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തനാനുമതി