എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ ഒരു പ്രതി കൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. നേരത്തെ അറസ്റ്റിലായ റഫീഖിന്‍റെ ബന്ധുവാണ് അബൂബക്കർ. വ്യാജ വിവാഹ ആലോചനയില്‍ വരന്‍റെ പിതാവായാണ് ഇയാളെ പരിചയപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതി എറണാകുളം ജില്ല കോടതിയില്‍ കീഴടങ്ങിയിരുന്നു.
ബ്ലാക് മെയിലിങ് കേസില്‍ കൂടുതല്‍ യുവതികൾ പരാതിയുമായി രംഗത്ത് എത്തി. നാല് യുവതികളാണ് പരാതി നല്‍കാൻ എത്തിയത്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള മോഡലുകളാണ് പരാതി നല്‍കിയത്.