ETV Bharat / state

എല്‍.ഡി.എഫ് വിജയാഘോഷത്തില്‍ വിനായകനൊപ്പം ജോജു; നൃത്തം ചവിട്ടുന്ന ദൃശ്യം കാണാം - Kochi Corporation

Kochi Corporation By Election | കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷൻ ഉപതെരഞ്ഞടുപ്പിലെ എല്‍.ഡി.എഫ് വിജയത്തില്‍ ചേങ്ങില കൊട്ടിയാണ് ജോജു പങ്കെടുത്തത്.

Joju and vinayakan in ldf Celebration  കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷൻ ഉപതെരഞ്ഞടുപ്പ്  എല്‍.ഡി.എഫ് വിജയത്തില്‍ ജോജു ജോര്‍ജ്  എല്‍.ഡി.എഫ് ആഹ്‌ളാദ പ്രകടനത്തില്‍ വിനായകന്‍  Kochi Corporation By-Election  Ldf victory celebration
Kochi Corporation By-Election | എല്‍.ഡി.എഫ് വിജയം ആഘോഷിച്ച് വിനായകനൊപ്പം ജോജു; ചേങ്ങില കൊട്ടി നൃത്തം ചവിട്ടുന്ന ദൃശ്യം വൈറല്‍
author img

By

Published : Dec 8, 2021, 10:17 PM IST

എറണാകുളം: കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷൻ ഉപതെരഞ്ഞടുപ്പിലെ എല്‍.ഡി.എഫിന്‍റെ വിജയാഘോഷത്തിൽ പ്രവർത്തകർക്കൊപ്പം പങ്കുചേര്‍ന്ന് സിനിമ താരങ്ങളായ വിനായകനും ജോജു ജോര്‍ജും. ചേങ്ങില കൊട്ടി ജോജു നൃത്തം ചവിട്ടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സ്വന്തം ഡിവിഷനിലെ ഇടതുമുന്നണി വിജായാഘോഷത്തിൽ ആദ്യാവസാനം വിനായകൻ പങ്കെടുത്തു.

കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷൻ ഉപതെരഞ്ഞടുപ്പിലെ എല്‍.ഡി.എഫ് വിജയം ആഘോഷിച്ച് വിനായകനൊപ്പം ജോജു

LDF victory Celebration In Kochi | ആഹ്‌ളാദ പ്രകടനം എറണാകുളം കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ജോജു പങ്കെടുത്തത്. പ്രദേശത്ത് സിനിമ ഷൂട്ടിങ് നടക്കുന്നതിനിടെ വിനായകനെ കണ്ടായിരുന്നു ജോജു ആഹ്‌ളാദ പ്രകടനത്തിലേക്ക് എത്തിയത്. ഗാന്ധിനഗർ ഡിവിഷനിലെ കൗൺസിലർ കെ.കെ ശിവന്‍റെ മരണത്തെ തുടർന്നായിരുന്നു ഉപതെരെഞ്ഞടുപ്പ് നടന്നത്.

കോർപ്പറേഷൻ ഭരിക്കുന്ന ഇടതുമുന്നണിക്ക് ഏറെ നിർണായകമായ തെരെഞ്ഞെടുപ്പിൽ കെ.കെ.ശിവന്‍റെ ഭാര്യയായായ ബിന്ദു ശിവനാണ് 698 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. കൊച്ചിയില്‍ ഇന്ധനവില വര്‍ധനവിനെതിരെ കോൺഗ്രസ് നടത്തിയ ഗതാഗം മുടക്കിയുള്ള പ്രതിഷേധത്തിനെതിരെ ജോജു പരസ്യമായി പ്രതികരിച്ചിരുന്നു. ഈ വിവാദത്തിനുശേഷം ജോജുവിന്‍റെ ഇടതുമുന്നണി പ്രകടനത്തിലെ സാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്.

ALSO READ: 'നിയമന വാഗ്‌ദാനം നൽകി വഞ്ചിച്ചു'; സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് കായികതാരങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.