കൊച്ചി: നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ ഗുണ്ടാ തലവൻ അനസിനെ ചോദ്യം ചെയ്തു. അധോലോക തലവൻ രവി പൂജാരിയുടെ ഇടനിലക്കാരന്‍ യൂസഫ്സിയയുടെ അനുയായിയാണ് അനസ്.
കേസിൽ അനസിന്‍റെ ക്വട്ടേഷൻ സംഘാഗംങ്ങള്‍ നേരത്തെ പിടിയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാടൻ തോക്ക് കൈവശം വച്ച കേസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അനസ് പൊലീസ് കസ്‌റ്റഡിയിലായത്. ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ യുസഫ്സിയയാണ് അനസിന് നിറയുണ്ടയോടെയുള്ള തോക്ക് കൈമാറിയതെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിലും അനസിന്‍റെ പങ്ക് പൊലീസ് അന്വേഷിക്കുന്നത്. പൊലീസ് അനസിന്റെ നെടുന്തോടുള്ള വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ അനസിനെതിരെ കേസുണ്ട്. സെനഗലിൽ പിടിയിലായ രവി പൂജാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഡിസംമ്പർ 15 നായിരുന്നു കൊച്ചിയിൽ നടിയുടെ ബ്യൂട്ടി പാർലറിൽ വെടിവെപ്പുണ്ടായത്.
ബ്യൂട്ടി പാർലർ വെടിവയ്പ്പ്; ഗുണ്ടാ തലവൻ അനസിനെ ചോദ്യം ചെയ്തു - ബ്യൂട്ടി പാർലർ
ചികിത്സയിലിരിക്കെ നാടൻ തോക്ക് കൈവശം വച്ച കേസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അനസ് പൊലീസ് കസ്‌റ്റഡിയിലായത്