ETV Bharat / state

വിസ തട്ടിപ്പ്; ആറ് കോടി രൂപ തട്ടിയെടുത്തതായി പരാതി - ജോര്‍ജ് ഇന്‍റര്‍നാഷണല്‍

കൊച്ചിയിലെ ജോര്‍ജ് ഇന്‍റര്‍നാഷണല്‍ കമ്പനിക്കെതിരെയാണ് പരാതി. തട്ടിപ്പിനിരയായവര്‍ ഓഫീസ് ഉപരോധിച്ചു.

duping  preliminary investigation  fraudulence case  employment  കൊച്ചി വിസ തട്ടിപ്പ്  ജോര്‍ജ് ഇന്‍റര്‍നാഷണല്‍  kochi international
വിസ തട്ടിപ്പ്; ആറ് കോടി രൂപ തട്ടിയെടുത്തതായി പരാതി
author img

By

Published : Jan 21, 2020, 1:30 PM IST

കൊച്ചി: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് നൂറിലധികം ആളുകളില്‍ നിന്നായി ആറ് കോടി രൂപ തട്ടിയെടുത്തതായി പരാതി. കൊച്ചിയിലെ ജോര്‍ജ് ഇന്‍റര്‍നാഷണല്‍ കമ്പനിക്കെതിരെയാണ് പരാതി. ഉടമസ്ഥരായ ജോര്‍ജ്, ഉദയന്‍ എന്നിവര്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ ഓഫീസ് ഉപരോധിച്ചു.

മൂന്ന് മുതല്‍ പത്ത് ലക്ഷം രൂപ വരെ ഓരോ അപേക്ഷകരില്‍ നിന്നും തട്ടിയെടുത്തുവെന്നാണ് പരാതി. കുവൈറ്റ്, ഷാർജ, കാനഡ എന്നിവിടങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 2017 മുതൽ ജോർജ് ഇന്‍റർനാഷണലിന് പണം നൽകിയിട്ടുണ്ടെന്നും കടം വാങ്ങിയാണ് വിസയ്‌ക്ക് ആവശ്യമായ പണം കണ്ടെത്തിയതെന്നും തട്ടിപ്പിനിരയായവരിലൊരാൾ പറഞ്ഞു. 200ഓളം പേരായിരുന്നു സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്. എന്നാല്‍ സ്ഥാപനത്തിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടയുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.