എറണാകുളം: കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യം സംബന്ധിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത് സർക്കാർ നിലപാടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സർക്കരിന്‍റെ കൂട്ടായ തീരുമാനം വകുപ്പ് മന്ത്രി പറഞ്ഞത് ഗൗരവമായി ചർച്ച ചെയ്യണമെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം എല്ലാക്കാലവും സര്‍ക്കാരിന് നൽകാന്‍ കഴിയില്ലെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണമെന്നും കഴിഞ്ഞ ദിവസം മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു.
Also Read: ശമ്പളം കൃത്യ സമയത്ത് ലഭിക്കുന്നില്ല; പണിമുടക്കിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി പ്രതിപക്ഷ സംഘടനകള്‍
വകുപ്പ് മന്ത്രി പറഞ്ഞതിനപ്പുറം താൻ പറയേണ്ടതില്ല. കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ സ്ഥിതി നോക്കിയാണ് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞതെന്നും സർക്കാർ കുട്ടുത്തരവാദിത്വത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.