ETV Bharat / state

ബജറ്റ് നിരാശാജനകം; കേവലം നടക്കാത്ത പ്രഖ്യാപനങ്ങൾ മാത്രമെന്ന് കെ.എം.സി.സി - മോദി സർക്കാർ ബജറ്റ്

കുറഞ്ഞ നിരക്കിൽ വ്യാപാരികൾക്ക് വായ്‌പ ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണമെന്ന് കെ.എം.സി.സി പ്രസിഡന്‍റ് മുഹമ്മദ് സഗീർ

KMCC on modi government Budget 2022  Kerala Merchants Chamber of Commerce on union budget 2022  കേന്ദ്ര ബജറ്റ് നിരാശാജനകം കെഎംസിസി  കേരള മർച്ചന്‍റ്സ് ചേംബർ ഓഫ് കൊമേഴ്‌സ്  നിർമല സീതാരാമൻ ബജറ്റ്  മോദി സർക്കാർ ബജറ്റ്  Nirmala Sitharaman Budget 2022
ബജറ്റ് നിരാശാജനകം; കേവലം നടക്കാത്ത പ്രഖ്യാപനങ്ങൾ മാത്രമെന്ന് കെ.എം.സി.സി
author img

By

Published : Feb 1, 2022, 7:16 PM IST

Updated : Feb 1, 2022, 10:48 PM IST

എറണാകുളം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് കേരള മർച്ചന്‍റ്സ് ചേംബർ ഓഫ് കൊമേഴ്‌സ്. വിപണിക്ക് ഉണർവേകുന്ന നിർദേശങ്ങളൊന്നും ബജറ്റിലില്ല. കേവലം നടക്കാത്ത കുറേയധികം പ്രഖ്യാപനങ്ങൾ മാത്രമാണുള്ളത്. ജനങ്ങളുടെ കൈളിലേക്ക് പണമെത്തുന്നതിന് നിർദേശങ്ങൾ ഒന്നുമില്ല.

കേന്ദ്ര സർക്കാരിന് ജി.എസ്.ടിയിൽ അധിക നികുതി ലഭിച്ചത് എല്ലാ സാധനങ്ങൾക്കും അറുപത് ശതമാനം വരെ വിലവർധനവ് ഉണ്ടായതിനാലാണ്. വിലവർധനവ് തടയുന്നതിനുള്ള ഒരു നിർദേശവും ഈ ബജറ്റിൽ ഇല്ല. വ്യാപാര മേഖല സ്തംഭിച്ച് നിൽക്കുകയാണ്. കുറഞ്ഞ നിരക്കിൽ വ്യാപാരികൾക്ക് വായ്‌പ ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണമെന്നും കെ.എം.സി.സി പ്രസിഡന്‍റ് മുഹമ്മദ് സഗീർ പറഞ്ഞു.

ബജറ്റ് നിരാശാജനകം; കേവലം നടക്കാത്ത പ്രഖ്യാപനങ്ങൾ മാത്രമെന്ന് കെ.എം.സി.സി

കൊവിഡ് സാഹചര്യത്തിൽ ബാങ്കു വായ്‌പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വ്യാപാര സമൂഹത്തിന് നഷ്‌ടം മാത്രമാണ് ഉണ്ടായത്. പലിശ ഒഴിവാക്കി തന്നില്ല. മൊറൊട്ടോറിയം കൊണ്ട് നേട്ടമുണ്ടായത് ബാങ്കുകൾക്കാണ്. അവർക്ക് കൂടുതൽ പലിശ ഈടാക്കാൻ കഴിഞ്ഞു. ഇൻകം ടാക്‌സ് സ്ലാബുകളിൽ മാറ്റം വരുത്താൻ തയാറായിട്ടില്ല. ഇതും വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:'കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നത്'; ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി

അതേസമയം 'ഒരു രാജ്യം ഒരു രജിസ്ട്രേഷൻ' പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി കെ.എം.സി.സി സെക്രട്ടറി സോളമൻ ചെറുവത്തൂർ പറഞ്ഞു. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നതിൽ സംശയമുണ്ട്. വാഗ്‌ദാനങ്ങൾ എല്ലാം പ്രഖാപനത്തിൽ ഒതുങ്ങുന്ന സാഹചര്യമാണുണ്ടാകാറുള്ളത്.

ആദായ നികുതിയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർധിപ്പിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇത് നിരാശയുണ്ടാക്കുന്നതാണ്. ജനങ്ങളെ ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ നികുതി പിരിച്ച് ഏറ്റവും കൂടുതൽ ജി.എസ്.ടി പിരിച്ചുവെന്നത് നേട്ടമായി അവതരിപ്പിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

Last Updated : Feb 1, 2022, 10:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.