എറണാകുളം: ചായക്കട (Kochi Hotel Owner) വരുമാനം കൊണ്ട് ലോകം സഞ്ചരിച്ച് (Kerala world traveler) ശ്രദ്ധേയനായ വിജയൻ (71)അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കൊച്ചിയിലെ ബാലാജി കോഫി ഹൗസ് എന്ന പേരിലുള്ള ചായക്കട നടത്തി ലഭിക്കുന്ന വരുമാനത്തിലൂടെ ലോകസഞ്ചാരം നടത്തിയാണ് വിജയനും ഭാര്യ മോഹനയും (Traveler Vijayan) പ്രശസ്‌തരായത്.
ALSO READ: Pinarayi Vijayan| Farm laws| ഐതിഹാസിക വിജയത്തിന് അഭിവാദ്യം: മുഖ്യമന്ത്രി
കഴിഞ്ഞ 14 വർഷങ്ങൾക്കിടെ 25 രാജ്യങ്ങളാണ് സന്ദർശിച്ചത്. ചേർത്തലയിൽ നിന്ന് കടലും കായലും കപ്പലും ദ്വീപുകളുമുള്ള എറണാകുളത്ത് എത്തിയത് മുതലാണ് യാത്രകളും കാഴ്‌ചകളും വിജയനും മോഹനയ്ക്കും ഹരമാകുന്നത്. ചായക്കടയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൂട്ടി വെച്ച് തുടങ്ങിയ ലോകസഞ്ചാരത്തിന് നിരവധി അംഗീകാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്.
കൊവിഡ് കാലത്തിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മുടങ്ങിയ യാത്രകൾ വീണ്ടും തുടങ്ങിയിരുന്നു. അടുത്താണ് റഷ്യ സന്ദർശിച്ച് തിരിച്ചെത്തിയത്. കേരളത്തിലെ ടൂറിസം വികസനത്തിനായി പല നിർദേശങ്ങളും വിജയൻ ടൂറിസം വകുപ്പ് മന്ത്രി റിയാസിനെ അറിയിച്ചിരുന്നു.