എറണാകുളം : ആറ്റിങ്ങലിൽ മൊബൈൽ മോഷണക്കുറ്റം ആരോപിച്ച് എട്ട് വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ (pink police harassment case) സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി (Kerala High Court slams government) നിര്‍ദേശം. നവംബര്‍ 29നകം സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
ചെറിയ കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ല. ആരോപണ വിധേയയായ പൊലീസുകാരി രജിതയ്ക്ക് നോട്ടിസ് അയക്കാനും കോടതി ആവശ്യപ്പെട്ടു. പൊലീസ് അപമാനിച്ചതിനെതിരെ പെൺകുട്ടി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
എന്നാല്‍ കുറ്റാരോപിതയെ സ്ഥലം മാറ്റിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 27ന് ബഹിരാകാശ കേന്ദ്രത്തിലേക്ക് യന്ത്ര ഭാഗങ്ങൾ കൊണ്ടുപോകുന്നത് കാണാൻ പിതാവിനൊപ്പം പോയ പെൺകുട്ടിയെയാണ് പൊലീസ് അപമാനിച്ചത്.
Also Read: മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും
പൊലീസിന്‍റെ പട്രോളിങ് വാഹനത്തിൽ നിന്ന് ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് പരസ്യമായി കള്ളിയെന്ന് വിളിക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി ദേഹ പരിശോധന നടത്തിയെന്നുമാണ് ഹർജിയിലെ ആരോപണം. ഇത് വീണ്ടും പരിഗണിക്കാനായി ഈ മാസം 29 ലേക്ക് മാറ്റി.