ETV Bharat / state

കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ ഹൈക്കോടതി - കേരള കൊവിഡ് വാക്സിനേഷൻ

ഹൈക്കോടതിയുടെ ചോദ്യങ്ങളിൽ ഉത്തരം നൽകാൻ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതോടെ കേസ് നാളെ വീണ്ടും പരിഗണിക്കും.

kerala highcourt on vaccine  kerala covid vaccination  covid vaccine  വാക്സിൻ വിഷയത്തിൽ ഹൈക്കോടതി  കേരള കൊവിഡ് വാക്സിനേഷൻ  കൊവിഡ് വാക്സിൻ
കേരള ഹൈക്കോടതി
author img

By

Published : May 24, 2021, 12:44 PM IST

എറണാകുളം: വാക്‌സിൻ കേസിൽ കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി. സംസ്ഥാനങ്ങൾക്ക് എന്ത് കൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ല, സംസ്ഥാനങ്ങൾ സൗജന്യമായി നൽകണം എന്ന് പറയുന്നത് എന്തുകൊണ്ട്, റിലീഫ് പ്രവർത്തനങ്ങൾക്കായി റിസർവ് ബാങ്കിൽ നിന്ന് ലഭിച്ച അധിക വരുമാനം വിനിയോഗിച്ചു കൂടെ എന്നും ഹൈക്കോടതി ചോദിച്ചു .

Also Read: പിറന്നാൾ നിറവില്‍ പിണറായി, ആഘോഷങ്ങളില്ലാതെ സഭയില്‍ സത്യപ്രതിജ്ഞ

ഇത് നയപരമായ വിഷയമാണെന്നും വിശദീകരണം നൽകാൻ സമയം വേണമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ഹൈക്കോടതി ഹർജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി. കേന്ദ്ര സർക്കാരിൻറെ വാക്‌സിൻ നയത്തിനെതിരെ കോഴിക്കോട് സ്വദേശി ഡോക്‌ടർ കെ.പി. അരവിന്ദൻ ഉൾപ്പെടെ നൽകിയ ഹർജികളാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ , ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിച്ചത്.

Also Read: കന്നഡ, ഇംഗ്ലീഷ്, മലയാളം.. സത്യപ്രതിജ്ഞയുടെ സഭാതലം

കേരളത്തിലെ ജുഡീഷ്യൽ ഓഫീസർമാർക്കും അഭിഭാഷകർക്കും വാക്‌സിനേഷന് മുൻഗണന നൽകണമെന്ന ഹർജിയും ഹൈക്കോടതി പരിഗണിച്ചു. ജുഡീഷ്യൽ ഓഫീസർമാർക്കും കോടതി ജീവനക്കാർക്കും ഹൈക്കോടതി രജിസ്ട്രി ഉദ്യോഗസ്ഥർക്കും വാക്‌സിനേഷന് മുൻഗണന നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരത്തെ ഒരു ജുഡീഷ്യൽ ഓഫീസർ കഴിഞ്ഞ രണ്ടാഴ്‌ചയായി കൊവിഡ് ബാധിച്ച് ഐസിയുവിൽ കഴിയുകയാണെന്ന് ഹൈക്കോടതി ചൂണ്ടികാണിച്ചു. രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നില്ലെങ്കിലും മുന്നണിപ്പോരാളികളായി പരിഗണിക്കപ്പെടാൻ ഇവർക്കും അർഹതയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.