ETV Bharat / state

ഡീസല്‍ വിലവര്‍ധന; കെഎസ്ആര്‍ടിസിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി - kerala highcourt

ഓഎംസികള്‍ ശത്രുപരമായ വിവേചനം കെഎസ്ആര്‍ടിസിയോട് കാണിക്കുന്നുവെന്ന് കോര്‍പ്പറേഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.

ഡീസല്‍ ബള്‍ക്ക് പര്‍ച്ചേസ് വിലവര്‍ധന  കെഎസ്ആര്‍ടിസി  ഹൈക്കോടതി  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്  ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്  ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്  kerala highcourt  bulk diesel price hike
ഡീസല്‍ ബള്‍ക്ക് പര്‍ച്ചേസ് വിലവര്‍ധന
author img

By

Published : Mar 22, 2022, 2:15 PM IST

എറണാകുളം: കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വിലവര്‍ധന വര്‍ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇന്ധനത്തിന്‍റെ ചില്ലറ വിൽപന വിലയെ അപേക്ഷിച്ച് ഡീസൽ മൊത്തമായി വാങ്ങുന്നവരിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കാനുള്ള ഒഎംസിയുടെ (ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍) തീരുമാനത്തെ ചോദ്യം ചെയ്‌ത് കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിയില്‍ വിലനിര്‍ണയ സംവിധാനം എങ്ങനെയാണെന്ന് പ്രാവര്‍ത്തികമാക്കുന്നതെന്ന് വിശദീകരിക്കാന്‍ കോടതി എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ എണ്ണ കമ്പനികളോടാണ് അവയുടെ വിലനിർണ്ണയ സംവിധാനം വിശദീകരിച്ച് ഒരു പ്രസ്താവന ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടത്. ഒഎംസികൾ കെഎസ്ആർടിസി പോലുള്ള പൊതുസേവനസ്ഥാപനങ്ങള്‍ക്ക് വ്യത്യസ്‌തമായ പരിഗണന നൽകണമെന്നും കോടതി ജസ്റ്റിസ് എൻ നാഗരേഷ് ആവശ്യപ്പെട്ടു.

Also read: ഒന്നു മുതല്‍ ഒമ്പത് ക്ലാസുകൾക്ക് വാര്‍ഷിക പരീക്ഷ നാളെ മുതല്‍

ഓഎംസികള്‍ ശത്രുപരമായ വിവേചനം കെഎസ്ആര്‍ടിസിയോട് കാണിക്കുന്നുവെന്ന് ആരോപിച്ച്, സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപു തങ്കൻ ഒന്നുകിൽ വിലവർധന സ്റ്റേ ചെയ്യണമെന്നും അല്ലെങ്കിൽ ബൾക്ക് പർച്ചേഴ്‌സ് നിരക്ക് വർദ്ധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

കോർപ്പറേഷൻ ഇപ്പോൾ തന്നെ കനത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇടക്കാലാശ്വാസം ലഭിച്ചില്ലെങ്കിൽ അടച്ചുപൂട്ടാൻ നിർബന്ധിതരാകുമെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്‌തമാക്കി. ഇടക്കാല ഉത്തരവിന് ഇപ്പോള്‍ സാധ്യതയില്ലെന്ന് പറഞ്ഞ കോടതി, കോര്‍പ്പറേഷന്‍ നഷ്‌ടത്തിലാകാനുള്ള ഉത്തരവാദി കെഎസ്ആർടിസിയാണെന്നും വിമര്‍ശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.