എറണാകുളം : കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (കെ.എ.ടി) ചെയർമാനെ രണ്ടാഴ്‌ചയ്ക്കകം നിയമിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.
ഓഗസ്റ്റ് 24-ാം തിയ്യതിക്കകം നിയമനം നടത്തിയില്ലങ്കിൽ കേന്ദ്ര പഴ്‌സണൽ മന്ത്രാലയ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും ഡിവിഷൻ ബഞ്ച് മുന്നറിയിപ്പ് നൽകി. ചെയർമാന്‍റെ നിയമനത്തിന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നേരത്തേ മുന്നാഴ്ച സമയം നൽകിയിരുന്നു.
ALSO READ: കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണറായി ചുമതലയേറ്റ് രാജേന്ദ്ര കുമാർ ഐആർഎസ്
എന്നാൽ നിയമനം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എ.ടി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്‌താഖും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
ചെയർമാനെ നിയമിക്കാത്തതിനാൽ കെ.എ.ടിയിലെ ജുഡീഷ്യൽ അംഗങ്ങളുടെ നിയമന നടപടികൾ സിംഗിള്‍ ബഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരിക്കുകയാണ്.