എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.
സി.ബി.ഐ.അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എതിർ സത്യവാങ്മൂലം നല്‍കാന്‍ ഹർജിക്കാരന് കോടതി നിർദേശം നൽകി.
നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐ അന്വേഷണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണ്.
ഹർജിക്കാരൻ ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ട മുൻ ജീവനക്കാരനാെണന്നും തിരിമറി നടത്തിയതിന് ഹർജിക്കാരനെതിരെ കേസ് ഉണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
Also Read മൻസൂർ വധക്കേസ്; പത്ത് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം
എന്നാൽ നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമല്ലേയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
കോടതി നിർദേശപ്രകാരമാണ് കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ സമർപ്പിച്ചത്.