ETV Bharat / state

ഫസൽ വധം: കാരായിമാർക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി

author img

By

Published : Aug 5, 2021, 4:46 PM IST

മൂന്ന് മാസം കഴിഞ്ഞാൽ ഇരുവർക്കും എറണാകുളം ജില്ല വിടാം

karayi rajan  karayi chandrasekharan  fazal murder case  relaxations in bail conditions  ഫസൽ വധം  കാരായി രാജൻ  കാരായി ചന്ദ്രശേഖരൻ  ജാമ്യവ്യവസ്ഥ
ഫസൽ വധം: കാരായിമാർക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി

എറണാകുളം: തലശ്ശേരി ഫസൽ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. ജാമ്യ വ്യവസ്ഥയിലെ എറണാകുളം ജില്ല വിടരുത് എന്ന ഭാഗം കോടതി എടുത്തു കളഞ്ഞു. ഈ കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മൂന്ന് മാസത്തിന് ശേഷം ഇളവ് നിലവിൽ വരും. അതുവരെ ഇരുവരും എറണാകുളം ജില്ലയിൽ തുടരണമെന്നാണ് കോടതി നിർദേശം.

പ്രതികളുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെതിരായ സിബിഐയുടെ എതിർപ്പ് തള്ളിയാണ് കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. പ്രതികൾ ജില്ല വിടുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നുമായിരുന്നു സിബിഐയുടെ വാദം.

വ്യവസ്ഥകളോടെ 2013ൽ ജാമ്യം

2012 ജൂൺ 22നാണ് കേസിലെ ഏഴും എട്ടും പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അറസ്റ്റിലാകുന്നത്. 2013 നവംബർ 7ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ എറണാകുളം ജില്ല വിടരുതെന്ന ജാമ്യ വ്യവസ്ഥയുള്ളതിനാൽ ഇരുവർക്കും കഴിഞ്ഞ എട്ട് വർഷമായി സ്വദേശമായ തലശ്ശേരിയിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

ഫസൽ വധ കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി നേരത്തെ ഉത്തരവ് നൽകിയിരുന്നു. വധക്കേസിൽ പങ്കുണ്ടെന്ന് ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീഷിന്‍റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാണ് സിബിഐക്ക് ഹൈക്കോടതി നിർദേശം നൽകിയത്. ഫസലിന്‍റെ സഹോദരൻ അബ്‌ദുൾ സത്താർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.

പാർട്ടിയുടെ പ്രതികാര കൊലയെന്ന് ആരോപണം

2006 ഒക്‌ടോബർ 22ന് പുലർച്ചെ മൂന്നരയോടെയാണ് പത്രവിതരണത്തിനിറങ്ങിയ ഫസൽ തലശ്ശേരി സെയ്‌ദാര്‍ പള്ളിക്ക് സമീപത്തെ റോഡരികിൽ വച്ച് പുലർച്ചെ കൊല്ലപ്പെട്ടത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള പ്രതികാര കൊലപാതകമെന്നായിരുന്നു ആരോപണമുയർന്നത്.

എന്നാൽ സിപിഎം ഇത് ശക്തമായി നിഷേധിക്കുകയും ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ കേസിൽ സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെയാണ് സിബിഐ പ്രതി ചേർത്ത് കുറ്റം പത്രം നൽകി.

Also Read: ഫസല്‍ വധം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.