ETV Bharat / state

കണ്ണൂർ കനകമല തീവ്രവാദകേസിൽ ഇന്ന് വിധിപറയും

author img

By

Published : Nov 25, 2019, 9:16 AM IST

കനകമലയിൽ ഐ എസ് അനുകൂല രഹസ്യയോഗം ചേർന്നുവെന്നാണ് കേസ്. എറണാകുളം പ്രത്യേക എൻ ഐ എ കോടതിയാണ് വിധിപറയുക.

കണ്ണൂർ കനകമല തീവ്രവാദകേസിൽ വിധി ഇന്ന്

എറണാകുളം: രാജ്യാന്തര ഭീകര സംഘടനയായ ഐ.എസ് അനുകൂല രഹസ്യയോഗം കനകമലയിൽ സംഘടിപ്പിച്ച കേസിൽ വിധി ഇന്ന്. എറണാകുളം പ്രത്യേക എൻ ഐ എ കോടതിയാണ് കേസിൽ വിധിപറയുക. 2016 ഒക്ടോബറിൽ കണ്ണൂർ കനകമലയിൽ ഐ എസ് അനുകൂല രഹസ്യയോഗം ചേർന്ന് ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തെന്നാണ് കേസ്. ദേശീയ അന്വേഷണ ഏജൻസി കേസിൽ രണ്ട് കുറ്റപത്രങ്ങളാണ് സമർപിച്ചത്. പ്രതികളായ ഒമ്പതുപേരുടെയും വിചാരണ നടപടികൾ കോടതിയിൽ പൂർത്തിയായിരുന്നു.

കലാപ ലക്ഷ്യത്തോടെ കേരളത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ആക്രമിക്കാൻ പ്രതികൾ ആസൂത്രണം നടത്തിയിരുന്നു. തുടർന്ന് സ്ഫോടനങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയെന്നും ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. 70 സാക്ഷികളെയാണ് കേസിൽ കോടതി വിസ്തരിച്ചത്. രാജ്യദ്രോഹക്കുറ്റം ,ഗൂഢാലോചന, യു എ പി എ തുടങ്ങിയ വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

കോഴിക്കോട് സ്വദേശിയായ മൻസീദ് എന്ന ഒമർ അൽ ഹിന്ദി, ചേലക്കര സ്വദേശി യൂസഫ് ബിലാൽ എന്ന ടി സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി റാഷിദ് എന്ന അബു ബഷീർ, കുറ്റ്യാടി സ്വദേശി ആമുവെന്ന റംഷാദ് നങ്കീലൻ, തിരൂർ സ്വദേശി സഫ്വാൻ, കുറ്റ്യാടി സ്വദേശി എൻ കെ ജാസീം, കോഴിക്കോട് സ്വദേശി സജീർ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്തീൻ, കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്നുദ്ദീൻ എന്നിവരാണ് കേസിലെ പ്രതികൾ.

Intro:Body:കണ്ണൂർ കനകമല തീവ്രവാദകേസിൽ വിധി ഇന്ന്. കനകമലയിൽ ഐ എസ് അനുകൂല രഹസ്യയോഗം ചേർന്നതിനാണ്‌ കേസ്.
എറണാകുളം പ്രത്യേക എൻ ഐ എ കോടതിയാണ് വിധിപറയുക.

രാജ്യാന്തര ഭീകര സംഘടനയായ ഐ.എസ്. അനുകൂല രഹസ്യയോഗം കനകമലയിൽ സംഘടിപ്പിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി രണ്ടുകുറ്റപത്രങ്ങളാണ് സമർപ്പിച്ചിരുന്നത്. ഇതേ തുടർന്ന് പ്രതികളായ ഒമ്പതുപേരുടെയും വിചാരണ നടപടികൾ എറണാകുളം എൻ ഐ എ കോടതിയിലാണ് പൂർത്തിയായത്.2016 ഒക്ടോബറിൽ കണ്ണൂർ കനകമലയിൽ ഐ എസ് അനുകൂല രഹസ്യയോഗം ചേർന്ന് ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തെന്നാണ് കേസ്.കലാപ ലക്ഷ്യത്തോടെ കേരളത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ആക്രമിക്കാൻ പ്രതികൾ ആസൂത്രണം നടത്തി.സ്ഫോടനങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.ഹൈക്കോടതി ജഡ്ജിമാർ,രാഷ്ട്രീയ നേതാക്കൾ,ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയതും കുറ്റപത്രത്തിലുണ്ട്.70 സാക്ഷികളെവിസ്തരിച്ചു.രാജ്യദ്രോഹക്കുറ്റം ,ഗൂഡാലോചന,യു എ പി എയിലെ വിവിധ വകുപ്പുകൾ എന്നിവയാണ് പ്രതികൾക്കെതിരെചുമത്തിയിട്ടുള്ളത്.
കോഴിക്കോട് സ്വദേശി മൻസീദ് എന്ന ഒമർ അൽ ഹിന്ദി,ചേലക്കര സ്വദേശി യൂസഫ് ബിലാൽ എന്ന ടി സ്വാലിഹ് മുഹമ്മദ്,കയമ്പത്തൂർ സ്വദേശി റാഷിദ് എന്ന അബു ബഷീർ,കുറ്റ്യാടി സ്വദേശി ആമുവെന്ന റംഷാദ് നങ്കീലൻ,തിരൂർ സ്വദേശി സഫ്വാൻ, കുറ്റ്യാടി സ്വദേശി എൻ കെ ജാസീം,കോഴിക്കോട് സ്വദേശി സജീർ,തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്തീൻ,കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്നുദ്ദീൻ എന്നിവരാണ് പ്രതികൾ.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.