ETV Bharat / state

Kadamakkudi Suicide Case Against Online App കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയില്‍ പ്രതി ലോൺ ആപ്പോ, നിജോയുടെ അമ്മയുടെ പരാതിയിൽ കേസ് - Kadamakkudi Suicide Case Against Online App

Threat of loan apps Kadamakkudi suicide case | നിജോയുടെയും കുടുംബത്തിന്‍റെയും മരണത്തിന് കാരണം ലോൺ ആപ്പുകളുടെ നിരന്തരമായ ഭീഷണിയാണെന്നാണ് അമ്മ പൊലീസിൽ നൽകിയ പരാതി.

Case Against Online App Kadamakudy Suicide  Kadamakudy Suicide  കടമക്കുടി കൂട്ട ആത്മഹത്യ  കടമക്കുടി ആത്മഹത്യ  Kadamakudy Suicide updates  ഓൺലൈൻ ആപ്പിനെതിരെ പൊലീസ് കേസ്  crime news  threat of loan apps  fraud loan apps  Loan app scam
Case Against Online App Kadamakudy Suicide
author img

By ETV Bharat Kerala Team

Published : Sep 14, 2023, 11:34 AM IST

Updated : Sep 14, 2023, 11:42 AM IST

എറണാകുളം: കടമക്കുടിയിലെ കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. മരിച്ച നിജോയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് നടപടി (Kadamakkudi Suicide Case Against Online App). മകന്‍റെയും കുടുംബത്തിന്‍റെയും മരണത്തിന് കാരണം ലോൺ ആപ്പുകളുടെ ഭീഷണിയാണെന്നാണ് അമ്മയുടെ പരാതി .

മകന്‍റെ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ ഇന്ന് പൊലീസ് പരിശോധിക്കും. നിജോയുടെയും കുടുംബത്തിന്‍റെയും അസ്വാഭാവിക മരണത്തിൽ റജിസ്റ്റർ ചെയ്‌ത കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

അതേസമയം നിജോയുടെയും കുടുംബത്തിന്‍റെയും മരണശേഷവും ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണി തുടരുന്നതായാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് (Threat of loan apps). മരിച്ചവരുമായി ബന്ധപ്പെട്ട കൂടുതൽ ആളുകൾക്ക് ഭീഷണി സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നുവെന്നാണ് പരാതി. ഇവരുടെ സന്ദേശങ്ങളിൽ ഉള്ളത് വ്യത്യസ്‌ത ലോൺ തുകയാണെന്നും ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ച ( സെപ്‌റ്റംബർ 12) രാവിലെയാണ് കടമക്കുടിയിലെ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി സ്വദേശി നിജോ (39) ഭാര്യ ശിൽപ (32) മക്കളായ ഏദൻ (7) ആരോൺ (5)എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് കുടുംബം ജീവനൊടുക്കിയതെന്നായിരുന്നു നിഗമനം. എന്നാൽ സാമ്പത്തി പ്രതിസന്ധിയല്ല, ഓൺലൈൻ വായ്‌പ കെണിയിൽ അകപ്പെട്ടതിനെ തുടർന്നാണ് കുടുംബം കൂട്ട ആത്മഹത്യ ചെയ്‌തതെന്ന സൂചനകളാണ് നിലവിൽ പുറത്ത് വരുന്നത്.

വിദേശത്തായിരുന്ന ശിൽപ ആഴ്‌ചകൾക്ക് മുമ്പാണ് നാട്ടിൽ തിരികെയെത്തിയത്. ഭർത്താവ് നിജോ നാട്ടിൽ ഡിസൈൻ ജോലികളായിരുന്നു ചെയ്‌തുവന്നിരുന്നത്. ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയ ചൊവ്വാഴ്‌ചയും ജോലിക്ക് വരാമെന്ന് നിജോ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ജോലിക്ക് എത്താതിനെ തുടർന്ന് ഇവർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് നിജോയെയും കുടുംബത്തെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ : Family Found Dead Kadamakkudy കടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

Last Updated : Sep 14, 2023, 11:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.