ETV Bharat / state

മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച് അധ്യാപികയായി; വിദ്യക്കെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം

കോളജ് അധികൃതരെ വഞ്ചിച്ച് ജോലി നേടുകയെന്ന ലക്ഷ്യത്തോടെ വ്യാജ രേഖ ചമച്ചെന്ന് പൊലീസ്. വിദ്യക്കെതിരെ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം.

മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖ  വ്യാജരേഖ ചമച്ച് അധ്യാപികയായി  വ്യാജരേഖയുണ്ടാക്കി ഗസ്റ്റ് ലക്‌ചററായി  വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്  കോളജ് അധികൃതരെ വഞ്ചിച്ച കേസ്  കെ വിദ്യയ്‌ക്കെതിരെ പരാതി  കെ വിദ്യയ്‌ക്കെതിരെ കേസ്  എറണാകുളം മഹാരാജാസ് കോളേജ്  case against former alumna Vidya  case against former alumna  Maharajas College ernakulam  fake document was forged  forged documents in the name of maharajas college  case registered against Vidya  case against Vidya under non bailable sections
മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച് അധ്യാപികയായി; വിദ്യക്കെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം
author img

By

Published : Jun 7, 2023, 9:52 AM IST

Updated : Jun 7, 2023, 10:21 AM IST

എറണാകുളം: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കി ഗസ്റ്റ് ലക്‌ചററായ പൂർവ വിദ്യാർഥിനി വിദ്യക്കെതിരെ പൊലീസ് കേസെടുത്തത് ജാമ്യമില്ല വകുപ്പുകൾ പ്രകാരം. ഏഴ് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്‌തത്. കോളജ് അധികൃതരെ വഞ്ചിച്ച് ജോലി നേടുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ രേഖ ചമച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖ  വ്യാജരേഖ ചമച്ച് അധ്യാപികയായി  വ്യാജരേഖയുണ്ടാക്കി ഗസ്റ്റ് ലക്‌ചററായി  വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്  കോളജ് അധികൃതരെ വഞ്ചിച്ച കേസ്  കെ വിദ്യയ്‌ക്കെതിരെ പരാതി  കെ വിദ്യയ്‌ക്കെതിരെ കേസ്  എറണാകുളം മഹാരാജാസ് കോളേജ്  case against former alumna Vidya  case against former alumna  Maharajas College ernakulam  fake document was forged  forged documents in the name of maharajas college  case registered against Vidya  case against Vidya under non bailable sections
പോലിസ് എഫ് ഐ ആറിന്‍റെ കോപ്പി

പരാതിക്കാരനായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വി.എസ്. ജോയിയുടെ മൊഴിയും എറണാകുളം സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം കേസിന്‍റെ അധികാര പരിധി സംബന്ധിച്ച് പൊലീസിന് അവ്യക്തയുണ്ട്. അഗളി പൊലീസിന് കേസ് കൈമാറുമെന്ന് സെൻട്രൽ പൊലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണം നടത്തേണ്ടത് കൊച്ചി പൊലീസ് തന്നെയാണെന്ന അഭിപ്രായവും നിയമ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കാസർകോട് സ്വദേശിനിയും കോളജിലെ പൂർവ വിദ്യാർഥിനിയുമായ കെ. വിദ്യയ്‌ക്കെതിരെയാണ് പ്രിൻസിപ്പൽ ഡോ.വിഎസ്. ജോയിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ചൊവ്വാഴ്‌ച കേസെടുത്തത്. കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച് സർക്കാർ കോളജുകളിൽ ഗസ്റ്റ് ലക്‌ചററായി ഇവർ ജോലി ചെയ്‌തിരുന്നതായാണ് വിവരം. തുടർന്ന് അട്ടപ്പാടി ഗവ. കോളജിലും ഗസ്റ്റ് ലക്‌ചറർ അഭിമുഖത്തിനായി എത്തി.

എന്നാൽ കോളജ് അധികൃതർക്ക് സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അട്ടപ്പാടി ഗവ. കോളജിലെ അധ്യാപകർ മഹാരാജാസ് കോളജ് അധികൃതരെ വിവരമറിയിക്കുകയും പരിശോധനയിൽ വ്യാജരേഖയാണെന്ന് വ്യക്തമാവുകയും ആയിരുന്നു. അഞ്ച് വർഷം മുമ്പ് മഹാരാജാസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കെ. വിദ്യ മഹാരാജാസ് കോളജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്‌ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് നിർമ്മിച്ചത്.

കോളജിന്‍റെ എംബ്ലവും പ്രിൻസിപ്പലിന്‍റെ സീലും വ്യാജമായി നിർമ്മിച്ചാണ് മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് ലക്‌ചററായിരുന്നെന്ന പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ ഇവർ നിർമിച്ചത്. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഒരു വർഷം മുൻപ് പാലക്കാട്ടെ ഒരു സർക്കാർ കോളജിൽ ഇവർ ജോലി നേടിയിരുന്നു. മലയാളം വിഭാഗത്തിൽ 2021- 22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്‌തത്. കൂടാതെ കാസർകോട് ജില്ലയിലെ ഒരു സർക്കാർ കോളജിലും ഇവർ ഗസ്റ്റ് ലക്‌ചററായി നിയമനം നേടിയിരുന്നു.

അതേസമയം പത്ത് വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്‌ചറർ നിയമനം വേണ്ടി വന്നിട്ടില്ലന്ന് പ്രിൻസിപ്പൽ വി.എസ് ജോയി വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ കോളേജിന്‍റെ എംബ്ലവും സീലും വ്യാജമാണന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്നും ഇതേ തുടർന്നാണ് ഇന്നലെ പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സർക്കാർ കോളജുകളിൽ തുടർച്ചയായി ഗസ്റ്റ് ലക്‌ചററായി നിയമനം നേടിയതിന് പിന്നിൽ ഉന്നത രാഷ്‌ട്രീയ ഇടപെടലുണ്ടെന്ന ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. കെ. വിദ്യയ്‌ക്ക് എസ് എഫ് ഐയുമായി ബന്ധമുണ്ടെന്നും ഇവർ ആരോപിക്കുന്നു. അതേസമയം പൂർവ വിദ്യാർഥിനി നടത്തിയ ക്രമക്കേടിൽ കോളജിന് യാതൊരു ബന്ധവുമില്ലെന്ന് മഹാരാജാസ് കോളജ് അധികൃതർ വ്യക്തമാക്കി.

മികച്ച കലാലയങ്ങൾക്കുള്ള ദേശീയ റാങ്കിംഗിൽ മഹാരാജാസ് 46-ാം സ്ഥാനം നേടിയ വേളയിലാണ് കോളേജിന്‍റെ പേരിൽ നടന്ന ക്രമക്കേടിനെ കുറിച്ച് വിവാദമുയർന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (എന്‍ഐആർഎഫ്) ആണ് എറണാകുളം മഹാരാജാസ് കോളേജ് 46-ാം സ്ഥാനം നേടിയത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിക്കുന്ന സമിതി ദേശീയാടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തലിലാണ് കോളേജുകളുടെ വിഭാഗത്തിൽ മഹാരാജാസ് 46-ാമതെത്തിയത്.

മു൯ വർഷത്തെ അറുപതാം സ്ഥാനത്ത് നിന്നുമാണ് മഹാരാജാസ് കോളജ് ഇക്കുറി 46-ാം റാങ്കിലേക്കെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ മറ്റ് സർക്കാർ കോളജുകളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് 26-ാം സ്ഥാനവുമായി ആദ്യ അമ്പത് റാങ്കുകളിൽ ഇടംപിടിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയന്‍സസ് (30), സെന്‍റ് തെരേസാസ് കോളജ് (41), തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് (45) എന്നീ കോളജുകളും ആദ്യ അമ്പതിലുണ്ട്.

അധ്യയനം, ഗവേഷണം തുടങ്ങി നിരവധി ഘടകങ്ങളെ ആസ്‌പദമാക്കിയുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഐആർഎഫ് പട്ടിക തയാറാക്കുന്നത്. കോളജിന്‍റെ സമഗ്രമായ പ്രവർത്തനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുള്ള ശേഷി, ഗവേഷണാവസരങ്ങൾ, പഠനാന്തരീക്ഷം എന്നിവയിലേക്ക് വിരൽ ചൂണ്ടുന്ന സൂചകങ്ങളാണിവ. സ്വയംഭരണ പദവി കൈവരിച്ച സംസ്ഥാനത്തെ പ്രമുഖ കോളജുകളിലൊന്നായ മഹാരാജാസ് വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലടക്കം മികച്ച മുന്നേറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ചത്.

ALSO READ: കെ വിദ്യ കാസർകോട്ടെ കോളജിൽ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്, കേസെടുത്ത് പൊലീസ്

Last Updated : Jun 7, 2023, 10:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.